'ബിഗ് ബോസി'ലെത്തുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം; നിര്‍ദ്ദേശവുമായി സാബുമോന്‍

By Web TeamFirst Published Jan 4, 2020, 10:57 PM IST
Highlights

'ബിഗ് ബോസി'ലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സാബുമോന്‍ അബ്ദുസമ്മദ്. 

കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' സീസണ്‍ 2 നാളെ ആരംഭിക്കുകയാണ്. പുതുവത്സര സമ്മാനമായെത്തുന്ന പരിപാടിയില്‍ ആരൊക്കെയാവും പങ്കെടുക്കുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. 'ചെറിയ കളികള്‍ ഇല്ല, വലിയ കളികള്‍ മാത്രമാണ് ഇനി'യെന്ന ടാഗ് ലൈനിലെത്തുന്ന ബിഗ് ബോസിന്‍റെ പുതിയ സീസണിനായുള്ള കാത്തിരിപ്പ് അവസാനത്തിലേക്ക് എത്തുകയാണ്. 'ബിഗ്ബോസി'ല്‍ എത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് കഴിഞ്ഞ വര്‍ഷത്തെ വിജയി സാബുമോന്‍ അബ്ദുസമ്മദ്. 

ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യങ്ങളുമായി 'ബിഗ് ബോസ്' വീട്ടിലേക്ക് പോകരുതെന്നും അതൊന്നും അവിടെ നടപ്പിലാകില്ലെന്നും സാബുമോന്‍ പറയുന്നു. 'ടൈംസ് ഓഫ് ഇന്ത്യ' ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സാബു ഇക്കാര്യം പറഞ്ഞത്. 'ഷോയില്‍ വിജയിയാകണം എന്ന ആഗ്രഹത്തോടെ പോകരുത്. പുതിയ ഒരു അന്തരീക്ഷത്തിലൂടെയാണ് പോകുന്നത്. അപരിചിതരായ ആളുകള്‍ ഉണ്ടാകും. അവരോടൊപ്പം ജീവിക്കാനും അവരെ മനസ്സിലാക്കാനും കഴിയണം. അതിനുള്ള മനസ്സ് വേണം'- സാബു പറഞ്ഞു. മറക്കാനാകാത്ത ഒരുപാട് സുഹൃത്തുക്കളെ സമ്മാനിച്ച ബിഗ് ബോസ് തന്‍റെ ജീവിതത്തിലെ വലിയ ഒരു അനുഭവമായിരുന്നെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു.

Read More: ഛപാക് വെറുമൊരു സിനിമയല്ല, കാരണം വ്യക്തമാക്കി ഗുല്‍സാര്‍

click me!