
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് തുടങ്ങുന്നതിന്റെ ആവേശത്തിലാണ് ഷോയുടെ ആരാധകര്‍. ഞായറാഴ്ച വൈകിട്ട് ആറിന് ഏഷ്യാനെറ്റിലാണ് ഷോയുടെ ഉദ്ഘാടന എപ്പിസോഡ്. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ 'സീതാകല്യാണ'ത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് ഒരു ബിഗ് ബോസ് പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. 'സീതാകല്യാണ'ത്തിലെ 'സീത'യും ഭര്‍ത്താവ് 'കല്യാണു'മാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഞായറാഴ്ച മറ്റെല്ലാ പരിപാടികളും മാറ്റിവച്ചാല്‍ ഒരു ഔട്ടിംഗിനും സിനിമയ്ക്കും പോകാമെന്ന് സീതയെ ക്ഷണിക്കുകയാണ് കല്യാണ്‍. എന്നാല്‍ ബിഗ് ബോസ് തുടങ്ങുന്നത് ഞായറാഴ്ചയാണെന്നും അന്ന് വൈകിട്ട് താന്‍ മറ്റെങ്ങോട്ടുമില്ലെന്നുമാണ് സീതയുടെ മറുപടി.
പതിനേഴ് മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ എത്തുക. ആദ്യ സീസണിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് അവതാരകന്‍. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ