'ഞങ്ങളാണ് നിങ്ങളുടെ ഫാമിലി'; രജിത്തിനെ ബിഗ് ബോസിലേക്ക് വിളിച്ചതാരൊക്ക?

By Web TeamFirst Published Feb 16, 2020, 10:19 PM IST
Highlights

ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏഴാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമ്പ് ശനിയും ഞായറും മോഹന്‍ലാല്‍ എത്തുന്നത് വലിയ വലിയ സര്‍പ്രൈസുകളുമായാണ്. ഇത്തവണ ചില സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ ഒരുക്കിയിരുന്നു.

ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏഴാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമ്പ് ശനിയും ഞായറും മോഹന്‍ലാല്‍ എത്തുന്നത് വലിയ വലിയ സര്‍പ്രൈസുകളുമായാണ്. ഇത്തവണ ചില സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ ഒരുക്കിയിരുന്നു. തനിക്ക് കുടുംബമില്ലെന്നും ഒറ്റയാനാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന രജിത് കുമാറിനായിരുന്നു ഇത്തവണത്തെ പ്രധാന സര്‍പ്രൈസ്. രജിത് പഠിപ്പിച്ച കുറച്ച് കുട്ടികളായിരുന്നു രജിത്തിനെ പിന്തുണച്ച് ബിഗ് ബോസ് വീട്ടിലേക്ക്  വിളിച്ചത്.

കുട്ടികളെ രജിത്തിനെ വിളിച്ച് സംസാരിച്ചത് ഇങ്ങനെയായിരുന്നു. 'സാര്‍ അഷ്മിലയാണ്... ക്ലാസിലുള്ളതുപോലെ തന്നെ അവിടെയും കാണുമ്പോള്‍ വളരെ സന്തോഷം. സാറ് സങ്കടപ്പെടരുത്. എന്‍ജോയ് ചെയ്ത് കളിക്കുക' എന്നായിരുന്നു ഒരു കുട്ടി പറഞ്ഞത്. സാര്‍ സാറായിട്ടു തന്നെയാണ് നില്‍ക്കുന്നത്. സാര്‍ നന്നായി കളിക്കുന്നുണ്ട്. സാറിന്‍റെ ആശയങ്ങളുമായി സാര്‍ കിടിലമായി  മുന്നോട്ടുപോകുന്നുണ്ട്.  100 ദിവസം നിന്ന് വിജയിച്ച് വരണം എന്ന് മറ്റൊരാള്‍.

റജീബാണ്, ഞാന്‍ ജീവിതത്തില്‍ ഇവിടെയൊക്കെ എത്താന്‍ പ്രധാന കാരണം സാറ് തന്നെയാണ്. ജീവിതത്തിലും പല പ്രതിസന്ധികളും മറികടക്കാന്‍ സഹായകമായിട്ടുണ്ട്. അങ്ങനെയുള്ള സാറ് ഒരു ഫാമിലി ഇല്ലായെന്നൊക്കെ ചിന്തിച്ച് വിഷമിക്കരുത്. ഞങ്ങളാണ് നിങ്ങളുടെ ഫാമിലി'., സാര്‍ ഞാന്‍ സുനുവാണ്. സാറിന്‍റെ ഡാന്‍സും ഊര്‍ജവും ശുഷ്കാന്തിയുമൊക്കെ കാണുമ്പോ ഭയങ്കര സന്തോഷം തോന്നാറുണ്ട്.

ചിലതൊക്കെ കാണുമ്പോ സങ്കടം വരാറുണ്ട്. സാറിന്‍റെ മോട്ടിവേഷന്‍ സംസാരവും സഹായവും കൊണ്ടാണ് ഞങ്ങള്‍ എന്‍ട്രന്‍സ് കാലഘട്ടം സര്‍വൈവ് ചെയ്തത്. അത്രയ്ക്ക് മോട്ടിവേഷന്‍ തരാന്‍ അറിയില്ല. സാറിന്‍റെ ആത്മവിശ്വാസം കളയരുത്. സന്തോഷമായിട്ടിരിക്കുക. അമലാണ് എട്ടു മുതല്‍ 12 വരെ സാറിന്‍റടുത്ത പഠിച്ചതാണ്. പുറത്ത് എല്ലാവിധ പിന്തുണയുമായി ഞങ്ങളെല്ലാം പുറത്തുണ്ടെന്നും ആ വിദ്യാര്‍ഥി പറഞ്ഞു.

എന്‍റെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. കോട്ടയം, ആലപ്പുഴ തുടങ്ങിയ പല മെഡിക്കല്‍ കോളേജിലെ കുട്ടികളാണ്. എന്‍റെ ജീവിതം തന്നെ അവര്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. വിളിച്ചതിലും ആശ്വസിപ്പിച്ചതിലും വളരെ സന്തോഷമാണെന്നും രജിത് പറഞ്ഞു. ഇപ്പോള്‍ ഇവിടെയുള്ളവര്‍ അനുസരണയില്ലാത്ത കുട്ടികളാണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ഇല്ലെന്നും, ഇത് ഗെയിമിന്‍റെ ഭാഗമാണെന്നുമായിരുന്നു രജിത്തിന്‍റെ മറുപടി. 

click me!