
കണ്ണിന് രോഗം ബാധിച്ച് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഏറെ ചര്‍ച്ചയായത് അലസാന്‍ഡ്രയും സുജോയും തമ്മിലുള്ള പ്രണയമായിരുന്നു. ഇരുവരും തിരിച്ചുവന്നപ്പോള്‍, ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ആ പ്രണയത്തിന്‍റെ അവസ്ഥ എന്താണ്?... രാവിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീണയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. നിന്‍റെ മുഖത്ത് കള്ളലക്ഷണമുണ്ടെന്ന് വീണ പറയുന്നു. എന്നാല്‍ അത് ഐശ്യര്യം കൂടിയാണെന്ന് തമാശ രൂപത്തില്‍ അലസാന്‍ഡ്ര മറുപടി നല്‍കി. നിങ്ങള്‍ ഇവിടെ നിന്ന് പോയത് മുതല്‍ ചോറ് തന്നെയാണ് താന്‍ കഴിക്കുന്നതെന്ന് തോന്നുന്നു എന്ന് വീണ പറഞ്ഞു. അടുത്തുകൂടി നടന്നുപോകുന്ന സുജോയോട് നിങ്ങള്‍ തമ്മില്‍ മിണ്ടാറില്ലേയെന്ന് വീണ ചോദിച്ചു. ഉണ്ടല്ലോ ഇപ്പൊ സംസാരിച്ചല്ലേ ഉള്ളുവെന്ന് അലസാന്‍ഡ്രയും സുജോയും മറുപടി നല്‍കി.
സുജോയും ഫുക്രുവും തമ്മിലുള്ള സംസാരത്തിനിടെയായിരുന്നു അടുത്ത ചര്‍ച്ച. സഞ്ജനയുമയിട്ടുള്ളത് സീരിയസായിട്ടുള്ള റിലേഷനാണെന്ന് സുജോ തുറന്നുപറഞ്ഞു. താന്‍ ഇത് സ്ട്രാറ്റജിയാണെന്ന് നേരത്തെ തന്നോട് പറഞ്ഞിട്ടില്ലേയെന്ന് ഫുക്രുവിനോട് സുജോ ചോദിച്ചു. അതേയെന്നും എന്നാലും ഒരു ആത്മബന്ധം ഉണ്ടാകില്ലേയെന്നും ഫുക്രു ചോദിക്കുന്നു. ഇവിടെ എല്ലാവരും എന്തെല്ലാം ഗെയിം കളിക്കുന്നുവെന്ന് സുജോയും പറഞ്ഞു.'എങ്ങനെയാണ് പെട്ടെന്നൊരാളെ കണ്ടയുടന്‍ ഇഷ്ടപ്പെട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്?, അതും മറ്റൊരു സീരിയസ് റിലേഷനിലിരിക്കുമ്പോള്‍?, അന്ന് ആകെ വിഷമിത്തിലായിപ്പോയി എന്നും സുജോ.
പവന്‍ വന്നതോടെ, ഇവിടെ ഞങ്ങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങളെല്ലാം പൊളിയുന്നു എന്നായി. പുറത്ത് എന്‍റെ ഗേള്‍ഫ്രണ്ട് വലിയ വിഷമത്തിലും. എല്ലാം കൂടിയായപ്പോ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അന്ന് ടാസ്കിനിടയിലാണ് അവളെ പ്രൊപ്പോസ് ചെയ്തത്. അതിന് ശേഷം പിന്നെ അതൊരു സര്‍വൈവ് ചെയ്യാന്‍ കൊള്ളാവുന്നതാണെന്ന് തോന്നി. അതാണ് തുടര്‍ന്നത്, എല്ലാവരും സര്‍വൈവ് ചെയ്യാന്‍ വേണ്ടി ഗെയിം കളിക്കുന്നവരല്ലേയെന്നു സുജോ പറഞ്ഞു.
ആര്യയും വീണയും ഫുക്രുവും തമ്മിലാണ് പുതിയ ചര്‍ച്ച. 'അലസാന്‍ഡ്രയുടെ വീട്ടീന്ന് വിളിച്ചപ്പോ പറഞ്ഞു. വളരെ സിന്‍സിയറായി ഉള്ള പ്രണയമാണെന്ന്, പ്ലാനായിരുന്നു, പക്ഷെ അലസാന്‍ഡ്ര കയറി കൊരുത്തതാണെന്നും ഫുക്രു. സുജോയുടെ കാമുകിക്ക് കെട്ടിപ്പിടിച്ചതും ഉമ്മവച്ചതുമൊക്കെ പൊസസീവായി-. പക്ഷെ അലസാന്‍ഡ്ര സീരിയസായതാണെന്ന് ഫുക്രു പറഞ്ഞു. അവള്‍ അങ്ങനെയല്ല പറഞ്ഞതെന്ന് വീണയും.
എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് അലസാന്‍ഡ്ര ജസ്‍ലയോട് പറഞ്ഞ മറുപടിയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു, രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. അവരൊന്നും എന്നോട് പറഞ്ഞില്ല. വീണയോട് തനിക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞ സുജോ എന്നോട് എക്സ് ഗേള്‍ ഫ്രണ്ടിനെ കുറിച്ച് വീണയോട് പറഞ്ഞുവെന്നാണ് പറഞ്ഞത്. പക്ഷെ ഞാന്‍ വിശ്വസിച്ചത് സുജോയെ ആയിരുന്നു. കാരണം എനിക്കവനെ വലിയ ഇഷ്ടമായിരുന്നു.
അച്ഛനൊക്കെ വലിയ വിഷമമായി, ഞാന്‍ കരയുന്നു, ഞാന്‍ ഇഷ്ടപ്പെടുന്ന ചെറുക്കനുവേണ്ടി കരയുന്നു അങ്ങനെയൊക്കെ ആയപ്പോ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. റിവഞ്ചൊന്നും വേണ്ട, താനും സ്ട്രാറ്റജിയായിരുന്നു എന്ന് കരുതണമെന്ന് അലസാന്‍ഡ്രയോട് ജസ്‍ല പറഞ്ഞു. എല്ലാം എന്‍റെ മനസില്‍ മാത്രമാണെന്നും അവനോട് ഞാന്‍ സംസാരിക്കുമെന്നും ഇത് ഗെയിമാണെന്ന് മനസിലായത് പുറത്തുപോയപ്പോഴായിരുന്നു എന്നും അലസാന്‍ഡ്ര പറഞ്ഞു. അലസാന്‍ഡ്രയുമായുള്ള പ്രണയം തന്‍റെ സ്ട്രാറ്റജിയാണെന്ന് സുജോ തുറന്നുപറഞ്ഞുകഴിഞ്ഞു. എന്നാല്‍ താന്‍ സീരിയസായിരുന്നു എന്നാണ് അലസാന്‍ഡ്ര വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാം പുതിയതാണ് വേറെ ലെവല്‍ കാഴ്ചകള്‍ സുജോയില്‍ നിന്നും അലസാന്‍ഡ്രയില്‍ നിന്നും പ്രതീക്ഷിക്കാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ