'ഇതെങ്ങനെ കിട്ടി ? ചാറ്റിങ്ങിലൂടെയോ'; സഞ്ജനയുമായുള്ള പ്രണയകഥ രജിത്തിനോട് തുറന്നുപറഞ്ഞ് സുജോ

Published : Feb 29, 2020, 08:00 PM ISTUpdated : Feb 29, 2020, 08:03 PM IST
'ഇതെങ്ങനെ കിട്ടി ? ചാറ്റിങ്ങിലൂടെയോ'; സഞ്ജനയുമായുള്ള പ്രണയകഥ രജിത്തിനോട് തുറന്നുപറഞ്ഞ് സുജോ

Synopsis

ഒന്നാമത്തെ ബിഗ് ബോസ് സീസണില്‍ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഏറെ ശ്രദ്ധേയമായിരുന്നു. അവരത് ജീവിതമായി സ്വീകരിക്കുകയും ചെയ്തു. രണ്ടാം സീസണിലെ വീട്ടിലെ പ്രണയങ്ങളില്‍ ഏറെ സംഭവബഹുലമായിരുന്നു.

ഒന്നാമത്തെ ബിഗ് ബോസ് സീസണില്‍ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഏറെ ശ്രദ്ധേയമായിരുന്നു. അവരത് ജീവിതമായി സ്വീകരിക്കുകയും ചെയ്തു. രണ്ടാം സീസണിലെ വീട്ടിലെ പ്രണയങ്ങളില്‍ ഏറെ സംഭവബഹുലമായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധ നേടിയതാകട്ടെ സുജോയും അലസാന്‍ഡ്രയും തമ്മിലുള്ളതും. എന്നാല്‍ അവര്‍ ഒന്ന് പുറത്തുപോയി വന്നതോടെ കാര്യങ്ങളെല്ലാം മാറി. സുജോ സ്ട്രാറ്റജിയായിരുന്നെന്നും അലസാന്‍ഡ്ര സീരിയസായിരുന്നുവെന്നും പറഞ്ഞ് തര്‍ക്കം തുടങ്ങി. ഈ തര്‍ക്കങ്ങള്‍ക്കൊക്കെ ഇടിയില്‍ തിരുത്തലുകളുമായി എത്തിയ സുജോ ശരിക്കുള്ള കാമുകിയെ കുറിച്ച് രജിത്തിനോട് സംസാരിച്ചു.

ഒരു പെര്‍ഫ്യൂം ബോട്ടില്‍ കാണിച്ച് ഇത് അവള്‍ വാങ്ങിത്തന്നതാണെന്ന് പറഞ്ഞാണ് സുജോ തുടങ്ങുന്നത്. എന്താണ് അവളുടെ മുഴുവന്‍ പേരെന്ന് രജിത് ചോദിച്ചു. സഞ്ജന സിബാനി എന്നാണെന്ന് സുജോ, ഉറക്കെ പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കുമെന്ന് ഓര്‍മപ്പെടുത്തലും. ക്രിസ്ത്യനല്ല അല്ലേയെന്ന് രജിത്. അല്ല, ഹിന്ദുവാണ്, ഗൂര്‍ഗിയാണെന്ന് സുജോ. വമ്പന്‍ ഷോട്ടായിരിക്കും അല്ലേയെന്നും, നിന്നെപ്പോലൊരു ചെറുക്കന് അങ്ങനെ വമ്പന്‍ ഷോട്ടു തന്നെ നോക്കണമെന്നും രജിത്. 

വമ്പന്‍ ഷോട്ടായോണ്ടല്ല ചേട്ടാ... എനിക്കിഷ്ടമായോണ്ടാണെന്നായിരുന്നു സുജോ പറഞ്ഞത്. ചെന്നൈലെങ്ങനെ പരിചയമെന്ന് ചോദ്യം, അവള്‍ ചെന്നൈയില്‍ അല്ല ബാംഗ്ലൂരാണെന്ന് സുജോ പറഞ്ഞതിന് പിന്നാലെ, ഇതെങ്ങനെ കിട്ടിയത് ? ചാറ്റിങ്ങിലൂടെയോ എന്ന് ചോദ്യം. അങ്ങനെയൊന്നുമല്ലെന്നും ഒരുപാട് കോമണ്‍ ഫ്രണ്ട്സ് ഉള്ളതുകൊണ്ടാണെന്ന് സുജോ.നല്ല കുട്ടിയാണെന്ന് സുജോ. 

നല്ല കുട്ടിയായതുകൊണ്ടാണല്ലോ പൊസസീവ്നസ് ഉണ്ടായതെന്നും അല്ലെങ്കില്‍ തേച്ചിട്ട് പോയേനെ എന്ന രജിത്തിന്‍റെ വാക്ക് സുജോയും ഏറ്റുപിടിച്ചു. ചേട്ടന് പുറത്തിറങ്ങിയിട്ട് അവളുടെ ഫോട്ടോ കാണിച്ചുതരാം. അത് കണ്ടാല്‍ എന്നെ ഇവിടെ വച്ച് തല്ലും നിങ്ങള്‍. അത്രയ്ക്ക് സുന്ദരിയാണോയെന്ന ചോദ്യത്തിനൊപ്പം, നീ സുന്ദരനാണെടായെന്നും രജിത് പറഞ്ഞു. സഞ്ജന സിന്‍സിയര്‍ ആണെന്നാണ് ഞാന്‍ മനസിലാക്കിയത്. ഇത്രയും നല്ല കൊച്ചിനെ നീ തേച്ചല്ലോയെന്നാണ് ഞാന്‍ വിചാരിച്ചത്. നിങ്ങടെ കാര്യങ്ങള്‍ അറിയില്ലായിരുന്നല്ലോയെന്നും തെറ്റുതിരുത്തിയല്ലോയെന്നും രജിത് പറഞ്ഞ് അവസാനിപ്പിച്ചു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്