
ഓരോ ദിവസം ചെല്ലുമ്പോഴും ബിഗ് ബോസ് ഹൗസ് കൂടുതല്‍ രസകരവും ഉദ്വേകം നിറഞ്ഞതുമയി മാറുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കുന്ന ടാസ്കുകളും അതുപോലെ ആകാംക്ഷകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ ലക്ഷ്വറി പോയിന്‍റിനായി നല്‍കിയ ടാസ്ക് അവസാനിച്ചതിന് പിന്നാലെ രജിത്തിനും ജസ്ലയും ലഭിച്ച 1500 രൂപ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കി. ഇതോടെ ലക്ഷ്വറി ടാസ്ക് അവസാനിച്ചതായി ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലഭിച്ച തുക മോഷണം പോകാതെ നോക്കണമെന്ന പ്രത്യേക നിര്‍ദേശവും ബിഗ് ബോസ് നല്‍കിയിരുന്നു.
അവരവര്‍ക്ക് ലഭിച്ച പൈസ എണ്ണുന്ന തിരക്കിലായിരുന്നു ആര്യയും മറ്റുള്ളവരും. ഇതിനിടയിലിതാ ദയയുടെ പൈസ കാണനില്ല. ദയ തലയണയുടെ ഉറയ്ക്കുള്ളില്‍ വച്ചിരുന്നതായി പറഞ്ഞ തുക ആരോ മോഷ്ടിച്ചിരിക്കുന്നു. ഇതില്‍ ഫുക്രുവിന് സംശയമുള്ളത് ആര്യയെയും വീണയെയുമാണ്. അത് പാഷാണം ഷാജിയുമായി ഫുക്രു സംസാരിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ആരും സത്യം തുറന്നുപറയുന്നുമില്ല. ആര്‍ക്കെങ്കിലും ബിഗ് ബോസ് ടാസ്ക് നല്‍കാതെ പണം മോഷ്ടിക്കാനാവില്ലെന്ന് പ്രദീപ് പറയുന്നത്.
കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോഴും ഊണിലും ഉറക്കത്തിലും പാചകം ചെയ്യുമ്പോഴുമെല്ലാം ചര്‍ച്ച മോഷണം തന്നെയാണ്. ഇതിനിടയില്‍ ബിഗ് ബോസ് ടാസ്ക് നല്‍കാതെയാണോ ആ പണം മോഷണം പോയത് എന്നതാണ് പലരുടെയും സംശയം. ബിഗ് ബോസിനോട് താനാണ് ഇത് ചെയ്തതെന്നും ചെയ്തത് തെറ്റാണെങ്കില്‍ എന്നെ വിളിക്കണേ ബിഗ് ബോസ് എന്ന് പറഞ്ഞ് വീണ സംസാരിക്കുന്നതും ബിഗ് ബോസ് പ്ലസില്‍ കാണാം. അതേസമയം അടുക്കളയില്‍ പെരുമാറുന്നതിനിടെ താനാണ് മോഷ്ടിച്ചതെന്ന് വീണ പറയുമ്പോള്‍ വീണയെ തെറിപറഞ്ഞ് ഓടിക്കുകയാണ് ആര്യയും മഞ്ജുവും ചേര്‍ന്ന്. മോഷണം ബിഗ് ബോസ് ടാസ്ക് നല്‍കിയതാണോ എന്നതാണ് ഇനിയുള്ള ആകാംക്ഷ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ