ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കാരണം ലോഞ്ച് മാറ്റിയ റോയൽ എൻഫീൽഡ് എതിരാളി ജൂൺ 4 ന് ലോഞ്ച് ചെയ്യും

Published : May 22, 2025, 01:28 PM IST
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കാരണം ലോഞ്ച് മാറ്റിയ റോയൽ എൻഫീൽഡ് എതിരാളി ജൂൺ 4 ന് ലോഞ്ച് ചെയ്യും

Synopsis

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കാരണം മാറ്റിവച്ചിരുന്ന യെസ്‍ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് ജൂൺ നാലിന് നടക്കും. പുതിയ പതിപ്പിൽ ഇരട്ട ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. എഞ്ചിനും ഷാസിയും നിലവിലുള്ള മോഡലിന് സമാനമായിരിക്കും.

ടുത്തിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുകയും യുദ്ധസമാനമായ സാഹചര്യങ്ങൾ വികസിക്കുകയും ചെയ്തപ്പോൾ ക്ലാസിക് ലെജൻഡ്‌സ് അവരുടെ യെസ്‍ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് മാറ്റിവച്ചിരുന്നു.  നിലവിലെ മുൻഗണനകൾ കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ലോഞ്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു കമ്പനി അന്ന് അറിയിച്ചത്. ക്ലാസിക് ലെജൻഡ്‌സിന്റെ ഒരു ബ്രാൻഡാണ് യെസ്‍ഡി. നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമാണ് ക്ലാസിക് ലെജൻഡ്‍സ്. ഇപ്പോഴിതാ ഈ ബൈക്കിന്‍റെ പുതിയ ലോഞ്ച് തീയ്യതി ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ജൂൺ നാലിന് ഈ ബൈക്ക് വിപണിയിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

യെസ്‍ഡി അഡ്വഞ്ചറിന്റെ പുതുക്കിയ പതിപ്പിന്‍റെ ടീസർ കാണിക്കുന്നത് ഇത്തവണ ഇതിന് ഇരട്ട ഹെഡ്‌ലാമ്പുകൾ ലഭിക്കും എന്നാണ്. അത് ബിഎംഡബ്ല്യു ജിഎസ് മോഡലിന് സമാനമായിരിക്കും. ഒരു വർഷം മുമ്പ് ക്ലാസിക് ലെജൻഡ്‌സ് ഈ ബൈക്കിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പിന്നീട് അതിന്‍റെ ഇന്ധന ടാങ്കിന് സമീപം പുതിയ ഫ്രെയിമിംഗ് ചേർത്തു. ഈ ബൈക്കിലെ അവസാന അപ്‌ഡേറ്റുകൾ 2024 ഓഗസ്റ്റിലാണ് വന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആ സമയത്ത് തന്നെ കമ്പനി അതിന്റെ അപ്‌ഡേറ്റിന്റെ ഒരു പൂർണ്ണമായ പുതിയ പതിപ്പ് പുറത്തിറക്കാൻ പോകുകയായിരുന്നു.എന്നാൽ വികസനം പൂർത്തിയാകാത്തതിനാൽ, കമ്പനി അന്ന് അത് പുറത്തിറക്കിയില്ല.

നിലവിൽ, യെസ്‍ഡി അഡ്വഞ്ചറിന്റെ രൂപഭംഗി റോയൽ എൻഫീൽഡ് ഹിമാലയൻ 411 നോട് വളരെ സാമ്യം ഉള്ളതാണ്. അതിനാൽ, അതിന്‍റെ രൂപകൽപ്പനയിൽ നിരവധി മാറ്റങ്ങൾ വരാൻ പോകുന്നു. ഈ ബൈക്കിന്റെ എഞ്ചിനും ഷാസിയും പഴയതുപോലെ തന്നെ നിലനിർത്താം. നിലവിൽ ഈ ബൈക്കിൽ 334 സിസി എഞ്ചിനാണുള്ളത്. ഇത് പരമാവധി 29.68 bhp കരുത്തും 29.84 പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഈ ബൈക്ക് നിലവിൽ ആറ് സ്‍പീഡ് ഗിയർബോക്‌സിലാണ് വരുന്നത്. ഇതിനുപുറമെ, യുഎസ്ബി ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, എബിഎസ്, ഓഫ്-റോഡ് ബൈക്കിംഗ് മോഡ് എന്നിവ ബൈക്കിലുണ്ട്. ഈ പുതിയ മോട്ടോർസൈക്കിളിന് സ്വിച്ചബിൾ എബിഎസ് ഉണ്ടായിരിക്കും. നിലവിലുള്ള എബിഎസ് മോഡുകളായ റെയിൻ, റോഡ്, ഓഫ്-റോഡ് എന്നിവ തുടരാൻ സാധ്യതയുണ്ട്. 2025 യെസ്‍ഡി അഡ്വഞ്ചറിന്റെ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ ശ്രേണിയുടെ എക്സ്-ഷോറൂം വില 2.10 ലക്ഷം മുതൽ  2.20 ലക്ഷം വരെയാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ ടിവിഎസ് ഐക്യൂബ് വാങ്ങണോ വേണ്ടയോ?
ഡിസംബറിൽ ടൂവീലർ വാങ്ങുന്നത് ലാഭമോ നഷ്‍ടമോ?