ബിഎംഡബ്ല്യുവിന്‍റെ ഈ എൻട്രി ലെവൽ ബൈക്ക് പരീക്ഷണത്തിനിടെ വീണ്ടും കണ്ടെത്തി

Published : May 21, 2025, 03:57 PM IST
ബിഎംഡബ്ല്യുവിന്‍റെ ഈ എൻട്രി ലെവൽ ബൈക്ക് പരീക്ഷണത്തിനിടെ വീണ്ടും കണ്ടെത്തി

Synopsis

ബിഎംഡബ്ല്യുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന F 450 GS ബൈക്ക് വീണ്ടും പരീക്ഷണ ഓട്ടത്തിനിടെ കണ്ടെത്തി. പുതിയ ബോഡി വർക്ക്, ടൂറിംഗ്-സ്റ്റൈൽ വിൻഡ്‌സ്ക്രീൻ, 19 ഇഞ്ച് മുൻവശത്തും 17 ഇഞ്ച് പിൻവശത്തും അലോയ് വീലുകൾ എന്നിവ ഈ പതിപ്പിന്റെ സവിശേഷതകളാണ്.

ബിഎംഡബ്ല്യുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈക്ക് എഫ് 450 ജിഎസ് വീണ്ടും പരീക്ഷണ ഓട്ടത്തിനിടെ കണ്ടെത്തി. മുമ്പ് കണ്ടെത്തിയ പരീക്ഷണ ഓട്ടങ്ങൾ മറച്ച നിയിൽ ആയിരുന്നു. എന്നാൽ അടുത്തിടെ കണ്ടെത്തിയ പരീകഷണ പതിപ്പിന് ഒന്നും മറച്ചുവച്ചിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് BMW F 450 GS ഒരു പ്രൊഡക്ഷൻ സ്പെക്ക് മോഡലാണ് ഇപ്പോൾ പരീക്ഷിക്കുന്നത് എന്നാണ്.

ഈ എൻട്രി ലെവൽ അഡ്വഞ്ചർ ടൂററിന്‍റെ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും വൃത്തിയുള്ള രൂപമാണിതെന്നാണ് റിപ്പോർട്ടുകൾ. ഈ ഏറ്റവും പുതിയ ടെസ്റ്റ് മോഡലിൽ പൂർണ്ണമായും പുതിയ ബോഡി വർക്ക് ഉണ്ട്. അതിൽ ഉയരമുള്ള ടൂറിംഗ്-സ്റ്റൈൽ വിൻഡ്‌സ്ക്രീൻ, നീളമുള്ള പിൻഭാഗം എന്നിവ ഉൾപ്പെടുന്നു. അതേസമയം, ബൈക്കിന് മുന്നിൽ 19 ഇഞ്ച് അലോയ് വീലുകളും പിന്നിൽ 17 ഇഞ്ച് അലോയ് വീലുകളുമുണ്ട്.

ബിഎംഡബ്ല്യു എഫ് 450 ജിഎസ് ആദ്യമായി ഇഐസിഎംഎ 2024-ൽ പ്രദർശിപ്പിച്ചിരുന്നു. പിന്നീട്, ടെസ്റ്റ് പതിപ്പുകൾ വിവിധ ആഗോള വിപണികളിൽ കണ്ടെത്തി. ലംബമാട്ടുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ഉയരമുള്ള ടൂറിംഗ്-സ്റ്റൈൽ വിൻഡ്‌സ്‌ക്രീൻ, നീളമുള്ള പിൻ സീറ്റ് എന്നിവ ഉൾപ്പെടെ പൂർണ്ണമായും പൂർത്തിയായ ബോഡി വർക്ക് എന്നിവ ടെസ്റ്റ് പതിപ്പിൽ കണ്ടെത്തി. പ്രൊഡക്ഷൻ സ്പെക്ക് മോഡൽ 19 ഇഞ്ച് മുൻവശത്തും 17 ഇഞ്ച് പിൻവശത്തും അലോയ് വീലുകളിൽ നിൽക്കുന്നതായി തോന്നുന്നു.

ബോഡി വർക്കിന് കീഴിൽ, ബിഎംഡബ്ല്യു എഫ് 450 ജിഎസ് ഒരു സ്റ്റീൽ ബ്രിഡ്‍ജ് ട്രെല്ലിസ് ഫ്രെയിമും ബോൾട്ട്-ഓൺ സബ്-ഫ്രെയിമും ഉപയോഗിക്കും. ഒരു പവർട്രെയിൻ എന്ന നിലയിൽ, ബൈക്കിന് ഒരു പുതിയ 450 സിസി, പാരലൽ-ട്വിൻ മോട്ടോർ ലഭിക്കുന്നു, ഇത് പരമാവധി 48 bhp പവറും ഏകദേശം 45 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. ബൈക്കിന്റെ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിക്കും. ഇത് തികച്ചും വേറിട്ട സ്വഭാവ സവിശേഷതകൾ ഉള്ളതും പുതുക്കിപ്പണിതതും ആയിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കൺസെപ്റ്റ് ബൈക്കിന് 175 കിലോഗ്രാം ഭാരം ലഭിക്കും. വരാനിരിക്കുന്ന ബിഎംഡബ്ല്യു എഫ് 450 ജിഎസിന്റെ കൃത്യമായ ഫീച്ചർ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 6.5 ഇഞ്ച് ടിഎഫ്‌ടി, വിൻഡ്‌ഷീൽഡ്, ഹാൻഡ്‌ഗാർഡുകൾ, ക്രമീകരിക്കാവുന്ന ഹാൻഡ് ലിവറുകൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കുമെന്ന് പരീക്ഷണ ഓട്ടത്തിലെ ബൈക്ക് സൂചിപ്പിക്കുന്നു. 2025 അവസാനത്തോടെ ബിഎംഡബ്ല്യു എഫ് 450 ജിഎസ് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തതിനും ശേഷം ഈ ബൈക്ക് കെടിഎം 390 ഡ്യൂക്ക്, അപ്രീലിയ ടുവോണോ 457, റോയൽ എൻഫീൽഡ് ഗറില്ല 450 എന്നിവയുമായി മത്സരിക്കും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ ടിവിഎസ് ഐക്യൂബ് വാങ്ങണോ വേണ്ടയോ?
ഡിസംബറിൽ ടൂവീലർ വാങ്ങുന്നത് ലാഭമോ നഷ്‍ടമോ?