
ഇറ്റലിയിലെ മിലാനിൽ നടന്നുകൊണ്ടിരിക്കുന്ന ഇഐസിഎംഎ ഓട്ടോ ഷോയിൽ സിഎഫ് മോട്ടോ V4 SR-RR അവതരിപ്പിച്ചു. പുതിയ രൂപകൽപ്പനയും നൂതന ഗവേഷണ വികസനവും V4 SR-RR സംയോജിപ്പിക്കുന്നുവെന്ന് സിഎഫ്‍-മോട്ടോ അവകാശപ്പെടുന്നു. കാഴ്ചയിൽ, V4 SR-RR അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്‍പോട്ടിയായി കാണപ്പെടുന്നു. മുൻഭാഗം വളരെ ഷാർപ്പായിട്ടുള്ളതാണ്. വലിയ സജീവമായ എയറോഡൈനാമിക് ചിറകുകൾ ഉടനടി ശ്രദ്ധ പിടിച്ചുപറ്റുന്നു. ബ്രെംബോ GP4-RR കാലിപ്പറുകൾ, ഇരട്ട ബാരൽ അക്രപോവിച്ച് എക്‌സ്‌ഹോസ്റ്റ്, സെമി-ആക്റ്റീവ് സസ്‌പെൻഷൻ, സ്റ്റിയറിംഗ് ഡാംപ്പർ, സ്ലിക്ക് പിറെല്ലി ടയറുകൾ തുടങ്ങിയ ടോപ്പ്-ഷെൽഫ് ഹാർഡ്‌വെയറും പ്രോട്ടോടൈപ്പിൽ ഉൾപ്പെടുന്നു.
പുതിയ തലമുറ 997 സിസി 90-ഡിഗ്രി V4 എഞ്ചിനാണ് മോട്ടോർസൈക്കിളിൽ ഉള്ളതെന്നാണഅ റിപ്പോർട്ടുകൾ. 200 കിലോഗ്രാമിൽ താഴെയാണ് കെർബ് വെയ്റ്റ്, അതേസമയം ക്രാങ്ക്ഷാഫ്റ്റ് പവർ ഔട്ട്പുട്ട് 210 എച്ച്പി കവിയുന്നു. വിശാലവും രേഖീയവും പ്രോഗ്രസീവ് പവർ കർവ് എഞ്ചിൻ നൽകുന്നുവെന്ന് സിഎഫ് മോട്ടോ പറയുന്നു, ഇത് റൈഡർക്ക് V4 ന്റെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ അനുവദിക്കുന്നു, കൂടാതെ റോഡിലും ട്രാക്കിലും ഉടനടി ത്രോട്ടിൽ പ്രതികരണവും പരമാവധി നിയന്ത്രണവും ഉറപ്പാക്കാൻ എല്ലാ ഘടകങ്ങളും രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ബൈക്കിനെക്കുറിച്ചുള്ള എല്ലാ സാങ്കേതിക വിശദാംശങ്ങളും സിഎഫ് മോട്ടോ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഇവ അടുത്ത വർഷം വെളിപ്പെടുത്തും. ലോഞ്ച് ചെയ്താൽ, അത് ഡ്യുക്കാട്ടി പാനിഗേൽ V4, കവാസാക്കി നിൻജ ZX-10R, യമഹ YZF-R1, ഹോണ്ട CBR1000RR-R ഫയർബ്ലേഡ് SP , കവാസാക്കി നിൻജ ZX-10RR, യമഹ YZF-R1 എന്നിവയ്‌ക്കെതിരെ മത്സരിക്കും.