Komaki Ranger Design sketch : 250 കിമീ മൈലേജുള്ള ആ ബൈക്കിന്‍റെ ഡിസൈന്‍ സ്‍കെച്ച് പുറത്ത്

By Web TeamFirst Published Dec 15, 2021, 2:50 PM IST
Highlights

ഇലക്ട്രിക് ക്രൂയിസറിന്‍റെ പ്രോട്ടോടൈപ്പ് പതിപ്പിന്‍റെ രേഖാചിത്രം പുറത്തുവന്നു

ന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കായ (India's First E cruiser) കൊമാക്കി റേഞ്ചര്‍ (Komaki Ranger) വിപണിയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന വിഭാഗത്തിൽ ദില്ലി (Delhi) ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ കൊമാകിയാണ് (Komaki) ഈ വാഹനത്തെ നിരത്തില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.  ഈ വാഹനത്തിന്‍റെ ലോഞ്ച് 2022 ന്റെ തുടക്കത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഈ ഇലക്ട്രിക് ക്രൂയിസറിന്‍റെ പ്രോട്ടോടൈപ്പ് പതിപ്പിന്‍റെ രേഖാചിത്രം പുറത്തുവന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്!

റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ നാല് കിലോവാട്ട് ബാറ്ററി പാക്കോടെ വരുമെന്നും 5,000 വാട്ട് മോട്ടോറാണ് കരുത്ത് പകരുന്നതെന്നും കൊമാകി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. റേഞ്ചറിന് ഏകദേശം 250 കിലോമീറ്റർ വരെ ചാർജ് ചെയ്യാനുള്ള റേഞ്ച് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെയും കാലാവസ്ഥയെയും നേരിടാൻ ബൈക്കിന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

വരുന്നൂ, 250 കിമീ മൈലേജുമായി ഒരു ക്രൂയിസര്‍ ബൈക്ക്!

ഇലക്‌ട്രിക് ഇരുചക്ര വാഹനം നോക്കുന്നവർക്കുള്ള ഓപ്‌ഷൻ ലിസ്റ്റ് വിപുലമാക്കാൻ ഇലക്ട്രിക് ക്രൂയിസറിന് കഴിയും.  പുതിയ കൊമാക്കി റേഞ്ചര്‍ ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ രൂപകല്‍പ്പന ചെയ്യുന്നതിനായി 1 മില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചതായും കമ്പനി പറയുന്നു. ഇത് ഏകദേശം 7.5 കോടി രൂപയോളം വരും. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കായ 4kW ബാറ്ററി പായ്ക്കോട് കൂടിയാണ് പുതിയ മോട്ടോർസൈക്കിൾ വരുന്നത്. ഈ ബാറ്ററി പാക്ക് ക്രൂയിസറിന് 250 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കും.

അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുമായി കൊമാകി വരുന്നു

5000-വാട്ട് മോട്ടോറാണ് കൊമാകി റേഞ്ചറിന്‍റെ ഹൃദയം. ഇത് വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെ കീഴടക്കാൻ പ്രാപ്‍തമാക്കുമെന്ന് അവകാശപ്പെടുന്നു. ക്രൂയിസ് കൺട്രോൾ, റിപ്പയർ സ്വിച്ച്, റിവേഴ്‍സ് സ്വിച്ച്, അഡ്വാൻസ്‍ഡ് ബ്രേക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇലക്ട്രിക് ക്രൂയിസർ എത്തുന്നത്.

ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളായിരിക്കും ഇതെന്നു കമ്പനി പറയുന്നു. ജനങ്ങളിലേക്കെത്താൻ ബൈക്കിന് താങ്ങാനാവുന്ന ഒരു ടാഗ് കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ക്രൂയിസര്‍ ഒന്നും ഇല്ല. ആ മുന്നണിയില്‍, ഇത് ആദ്യമായിരിക്കും.

ഒറ്റ ചാർജിൽ 120 കിലോമീറ്റര്‍; 'പുലി'യെ പുറത്തിറക്കി കൊമാകി, വില ഇങ്ങനെ

കൊമാകി പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിര്‍മാതാവ് താങ്ങാനാവുന്ന വിലയ്ക്ക് മോഡലിനെ നിരത്തിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അടുത്തിടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ഉടൻ പുറത്തിറക്കുമെന്ന് കൊമാകി പ്രഖ്യാപിച്ചിരുന്നു. വെനീസ് എന്നാണ് ഈ പുതിയ സ്‍കൂട്ടറിന്‍റെ പേര്. 10 പെപ്പി നിറങ്ങളിൽ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാക്കുന്നത്. കൊമാക്കി നിലവിൽ 30,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ വിപണിയില്‍ എത്തിക്കുന്നുണ്ട്. 

ആവശ്യക്കാര്‍ കൂടി, ഉല്‍പ്പാദനം കൂട്ടാന്‍ ഈ സ്‍കൂട്ടര്‍ കമ്പനി 

click me!