വില കുറഞ്ഞ ബൈക്കുമായി ഹാർലി ഡേവിഡ്‌സൺ

Published : Aug 03, 2025, 10:40 AM ISTUpdated : Aug 03, 2025, 09:26 PM IST
Harley Davidson going to bring cheapest bike

Synopsis

ഹാർലി-ഡേവിഡ്‌സൺ പുതിയ മോട്ടോർസൈക്കിൾ ആർക്കിടെക്ചർ അവതരിപ്പിക്കുന്നു, ഇതിന്റെ കീഴിൽ നിരവധി പുതിയ മോഡലുകൾ പുറത്തിറങ്ങും.

ക്കണിക്ക് അമേരിക്കൻ ഇരുചക്ര വാഹന ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ തങ്ങളുടെ മോട്ടോർസൈക്കിളുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ മറ്റൊരു ശ്രമം നടത്താൻ പോകുന്നു. ഇത്തവണ കമ്പനി പൂർണ്ണമായും പുതിയ മോട്ടോർസൈക്കിൾ ആർക്കിടെക്ചർ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ കീഴിൽ കമ്പനി നിരവധി പുതിയ മോഡലുകൾ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.

ഈ പരമ്പരയിലെ ആദ്യ ബൈക്ക് സ്പ്രിന്റ് ആയിരിക്കും. ഇത് പുതിയതും യുവ റൈഡർമാർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നും ബൈക്ക് വെയ്‍ൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ബൈക്കിന്റെ വില ഏകദേശം 6000 ഡോളർ ആയിരിക്കാൻ സാധ്യതയുണ്ട്. ഇത് ഏകദേശം അഞ്ച് ലക്ഷം രൂപയോളം വരും. ഈ വിലയിൽ ലോഞ്ച് ചെയ്താൽ ഹാർലി-ഡേവിഡ്‌സണിന്റെ ഇതുവരെയുള്ള ഏറ്റവും വിലകുറഞ്ഞ ബൈക്കുകളിൽ ഒന്നായി ഇത് മാറും.

2025 ലെ EICMA ഷോയിൽ ഈ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്ക് ശേഷം ഇതിന്റെ ആഗോള അരങ്ങേറ്റം നടക്കും. ലോഞ്ച് ചെയ്താൽ ഈ ബൈക്ക് ഹാർലി-ഡേവിഡ്‌സണിന് വലിയ മാറ്റത്തിന് കാരണമാകുകയും ബ്രാൻഡിന് പുതിയൊരു സെഗ്‌മെന്റിൽ സ്ഥാനം നൽകുകയും ചെയ്യും

അതേസമയം കമ്പനി ഒരു എൻട്രി ലെവൽ മോട്ടോർസൈക്കിൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, വളർന്നുവരുന്ന ആഗോള വിപണികൾക്കായി കമ്പനി സ്ട്രീറ്റ് 750 പുറത്തിറക്കിയിരുന്നു. അതും ഇന്ത്യയിൽ നിർമ്മിച്ചതായിരുന്നു. എന്നാൽ ഈ മോഡൽ പ്രതീക്ഷിച്ച വിൽപ്പന നൽകിയില്ല. പിന്നീട് അത് നിർത്തലാക്കി. ഇപ്പോൾ ഈ പുതിയ സ്പ്രിന്‍റ് ബൈക്കിലൂടെ, കൂടുതൽ ഉപഭോക്താക്കളെ ചേർക്കാൻ കഴിയുന്ന തരത്തിൽ ഹാർലി-ഡേവിഡ്‌സൺ ഇത്തവണ എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് കണ്ടറിയണം.

ഹാർലി-ഡേവിഡ്‌സണിന്റെ 2025 ലെ രണ്ടാം പാദത്തിലെ വരുമാന ചർച്ചയ്ക്കിടെയാണ് ഈ പ്രഖ്യാപനം വന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഒക്ടോബറിൽ നടക്കുന്ന ഒരു കമ്പനി പരിപാടിയിൽ സ്പ്രിന്റ് ഡീലർമാർക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഹാർലി ഡേവിഡ്‍സൺ ചീഫ് എക്‌സിക്യൂട്ടീവ് ജോച്ചൻ സീറ്റ്സ് വെളിപ്പെടുത്തി. ഈ ബൈക്ക് കമ്പനിയുടെ പൈതൃകത്തിൽ വേരൂന്നിയതും യഥാർത്ഥ ഹാർലി-ഡേവിഡ്‌സൺ സ്പ്രിന്‍റിന്‍റെ ആത്മാവിനെ സ്പർശിക്കുന്നതുമാണെന്ന് സീറ്റ്സ് പറഞ്ഞു. 2021 മുതൽ ഈ മോഡൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൻട്രി ലെവൽ വിപണിയിൽ സുസ്ഥിരമായ ലാഭക്ഷമത ഉറപ്പാക്കുന്നതിനുള്ള കമ്പനിയുടെ വിശാലമായ ഒരു തന്ത്രത്തിന്റെ ഭാഗമാണിത് എന്നാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ ബിഎംഡബ്ല്യു F 450 GS; ലോഞ്ച് വിവരങ്ങൾ പുറത്ത്
ബൈക്ക് യാത്രികർക്ക് പുതിയ കവചം; പുതുവർഷത്തിൽ വൻ മാറ്റങ്ങൾ