
ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ മാറ്റർ ഇന്ത്യൻ വിപണിയിൽ പുതിയൊരു ബൈക്ക് മാറ്റർ ഏറ പുറത്തിറക്കി. ഈ ബൈക്കിൽ കമ്പനി നിരവധി മികച്ച സവിശേഷതകൾ നൽകിയിട്ടുണ്ട്. ഇലക്ട്രിക് ആണെങ്കിലും ഗിയർ സജ്ജീകരണമുണ്ട് എന്നതാണ് ഈ ബൈക്കിന്‍റെ പ്രധാന പ്രത്യേകത. ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡൽഹിയിലെ എക്സ്-ഷോറൂം വില 1.93 ലക്ഷം രൂപയാണ്. ഓൺലൈനായോ ഷോറൂം സന്ദർശിച്ചോ ഈ ബൈക്ക് ബുക്ക് ചെയ്യാം. ബൈക്കിനൊപ്പം മൂന്ന് വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്റി കമ്പനി വാഗ്‍ദാനം ചെയ്യുന്നു.
മാറ്റർ എറയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ 'ഹൈപ്പർഷിഫ്റ്റ്' ട്രാൻസ്‍മിഷനാണ്. കമ്പനി സ്വന്തമായി രൂപകൽപ്പന ചെയ്ത നാല് സ്പീഡ് മാനുവൽ ഗിയർബോക്സാണിത്. ഈ സിസ്റ്റം മൂന്ന് റൈഡ് മോഡുകളുമായി ജോടിയാക്കിയിരിക്കുന്നു. ഇത് ആകെ 12 ഗിയർ-മോഡ് കോമ്പിനേഷനുകൾ അനുവദിക്കുന്നു. മിക്ക ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ട്വിസ്റ്റ്-ആൻഡ്-ഗോ അനുഭവം വാഗ്‍ദാനം ചെയ്യുമ്പോൾ, മാനുവൽ നിയന്ത്രണങ്ങൾക്ക് ഇവി മേഖലയിൽ വലിയതോതിൽ ഇല്ലാത്ത റൈഡർ ഇടപെടൽ വർദ്ധിപ്പിക്കാൻ കഴിയുമെന്ന ആശയത്തിൽ മാറ്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ബൈക്കിൽ ശക്തമായ ബാറ്ററിയും മോട്ടോറും കമ്പനി നൽകിയിട്ടുണ്ട്. ലിക്വിഡ് കൂൾഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 172 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന IP67 റേറ്റഡ് ബാറ്ററിയാണ് ബൈക്കിലുള്ളത്. മോട്ടോർ ഘടിപ്പിച്ചാൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിന് 2.8 സെക്കൻഡ് മാത്രമേ എടുക്കൂ. കിലോമീറ്ററിന് വെറും 25 പൈസ ചെലവിൽ ബൈക്ക് ഓടിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു.
ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഏഴ് ഇഞ്ച് സ്‍മാർട്ട് ടച്ച്‌സ്‌ക്രീൻ ഉണ്ട്. നാവിഗേഷൻ, റൈഡ് ഡാറ്റ, മ്യൂസിക് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ നൽകിയിരിക്കുന്നു. ഒടിഎ അപ്‌ഡേറ്റും ഇതിൽ നൽകിയിരിക്കുന്നു. ഡ്യുവൽ ഡിസ്‍ക് ബ്രേക്ക്, എബിഎസ്, ഡ്യുവൽ സസ്‌പെൻഷൻ സിസ്റ്റം, സ്‍മാർട്ട് പാർക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും ബൈക്കിൽ നൽകിയിരിക്കുന്നു. കീലെസ്, റിമോട്ട് ലോക്ക് / അൺലോക്ക്, ലൈവ് ലൊക്കേഷൻ, ജിയോ ഫെൻസിംഗ് എന്നിവയും മാറ്റർ ആപ്പ് വഴി ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു.
ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് എന്തുനൽകാൻ കഴിയുമെന്നതിനെ മാറ്റി എഴുതാനുള്ള പുതിയൊരു ചുവടുവയ്പ്പാണ് എയ്‌റ പ്രതിഫലിപ്പിക്കുന്നതെന്ന് മാറ്ററിന്‍റെ സ്ഥാപകനും ഗ്രൂപ്പ് സിഒഒയുമായ അരുൺ പ്രതാപ് സിംഗ് പറഞ്ഞു. ഏയിറ പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണെന്നും നിയന്ത്രണത്തിലോ കണക്റ്റിവിറ്റിയിലോ വിട്ടുവീഴ്ച ചെയ്യാത്ത ഒരു വേറിട്ട ഇലക്ട്രിക് ബദൽ തിരയുന്ന നഗര റൈഡർമാരെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബൈക്കെന്നും കമ്പനി പറയുന്നു. ഈ ലോഞ്ചോടെ, വർദ്ധിച്ചുവരുന്ന തിരക്കേറിയതും എന്നാൽ പ്രധാനമായും ഓട്ടോമാറ്റിക് കേന്ദ്രീകൃതവുമായ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഒരു പ്രത്യേക സ്ഥാനം സൃഷ്‍ടിക്കാൻ സാധിക്കും എന്ന് മാറ്റർ പ്രതീക്ഷിക്കുന്നു.