യമഹയുടെ വൻ തിരിച്ചുവിളിക്കൽ; ഇതിൽ നിങ്ങളുടെ സ്‍കൂട്ടറും ഉണ്ടോ?

Published : Jan 28, 2026, 12:23 PM IST
 Yamaha India, Yamaha India Recall, Yamaha India Safety, Yamaha RayZR 125, Yamaha RayZR 125 Safety

Synopsis

ബ്രേക്ക് കാലിപ്പറിന്റെ പ്രവർത്തനത്തിൽ കണ്ടെത്തിയ തകരാറിനെ തുടർന്ന് യമഹ ഇന്ത്യ, റേ ഇസഡ് ആര്‍ 125, ഫാസിനോ 125 ഹൈബ്രിഡ് മോഡലുകളിലെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു. 

നപ്രിയ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു 2024 മെയ് 2 മുതല്‍ 2025 സെപ്റ്റംബര്‍ 3 വരെ നിര്‍മ്മിച്ച മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. ഉപഭോക്തൃ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന നടപടിയുടെ ഭാഗമായിട്ടാണ് ഈ നീക്കം എന്ന് ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു. 2024 മെയ് 2 മുതല്‍ 2025 സെപ്റ്റംബര്‍ 3 വരെ നിര്‍മ്മിച്ച 3,06,635 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചില പ്രവര്‍ത്തന സാഹചര്യങ്ങളില്‍ റേ ഇസഡ് ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് മോഡലുകളിലെ മുന്‍വശത്തെ ബ്രേക്ക് കാലിപ്പറിന്റെ പ്രവര്‍ത്തനം പരിമിതമാകാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. റീക്കോളില്‍ ഉള്‍പ്പെടുന്ന എല്ലാ വാഹനങ്ങള്‍ക്കും ആവശ്യമായ ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കും.

തങ്ങളുടെ വാഹനം തിരിച്ചു വിളിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യ യമഹ മോട്ടോര്‍ വെബ്‌സൈറ്റിലെ സര്‍വീസ് വിഭാഗം സന്ദര്‍ശിക്കാം. 'വൊളന്ററി റീക്കോള്‍ കാമ്പയിന്‍' ഓപ്ഷന്‍ തിരഞ്ഞെടുത്ത് ചാസിസ് നമ്പര്‍ നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കാം. കൂടാതെ അടുത്തുള്ള അംഗീകൃത യമഹ ഷോറൂം സന്ദര്‍ശിക്കുകയോ 1800-420-1600 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ yes@yamaha-motor-india.com എന്ന ഇമെയിലിലൂടെ സഹായം തേടുകയോ ചെയ്യാം എന്നും കമ്പനി അറിയിച്ചു.

അതേസമയം കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ യമഹ മോട്ടോറിന്റെ 70 വർഷത്തെ ആഘോഷത്തിന്റെ മുന്നോടിയായി, ഇന്ത്യ യമഹ മോട്ടോർ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക സമ്മാനം നൽകുന്നു. തങ്ങളുടെ ജനപ്രിയ സ്‌പോർട്‌സ് ബൈക്കായ യമഹ R15 സീരീസിൽ 5,000 രൂപ വരെ പ്രത്യേക ലാഭം കമ്പനി പ്രഖ്യാപിച്ചു. ജനുവരി 5 മുതൽ ഈ ഓഫർ നടപ്പിലാക്കി. ഈ വാർഷിക ഓഫറിന് ശേഷം, യമഹ R15 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഇപ്പോൾ 1,50,700 രൂപയായി. തങ്ങളുടെ ഐക്കണിക് സ്‌പോർട്‌സ് ബൈക്ക് കൂടുതൽ ബൈക്ക് പ്രേമികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് യമഹ പറയുന്നു.

ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതുമുതൽ യമഹ R15 എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തെ മാറ്റിമറിച്ചു. റേസിംഗ് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ, നൂതന സാങ്കേതികവിദ്യ, ദൈനംദിന റൈഡിംഗ് സുഖം എന്നിവയാൽ ഈ ബൈക്ക് യുവാക്കൾക്കിടയിൽ പ്രത്യേകിച്ചും ജനപ്രിയമാണ്. ഈ ബൈക്കിന്റെ ഒരു ദശലക്ഷത്തിലധികം യൂണിറ്റുകൾ ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

 

 

 

PREV
Read more Articles on
click me!

Recommended Stories

ടിവിഎസ് ഐക്യൂബ്: വിപണി കീഴടക്കിയതിന്‍റെ രഹസ്യം
വിദേശത്ത് ഇന്ത്യൻ ടൂവീലറുകൾക്ക് വൻ ഡിമാൻഡ്