കേന്ദ്രബജറ്റ്: വില കൂടുന്നവ, വില കുറയുന്നവ

By Web TeamFirst Published Jul 5, 2019, 2:42 PM IST
Highlights

പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തോടെ രാജ്യത്ത് ഇന്ധനവില വര്‍ധന ഉറപ്പായി.

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ  ഇടക്കാല ബജറ്റ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. ആദ്യ ബജറ്റ് ഫെബ്രുവരിയില്‍  പീയൂഷ് ഗോയല്‍ ആണ് അവതരിപ്പിച്ചത്. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് വരികയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകള്‍ 

വില കൂടുന്നവ

  • പെട്രോള്‍
  • ഡീസല്‍ 
  • സ്വര്‍ണം
  • ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
  • ഡിജിറ്റല്‍ ക്യാമറ
  • കശുവണ്ടി
  • ഓട്ടോ പാര്‍ട്സ് 
  • ടൈല്‍സ്
  • മെറ്റല്‍ ഫിറ്റിംഗ്സ്
  • സിന്തറ്റിക് റബ്ബര്‍
  • ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍ 
  • സിസിടിവി ക്യാമറ
  • ഐപി ക്യാമറ
  • ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ് 
  • സിഗരറ്റ്
  • പിവിസി
  • മാര്‍ബിള്‍ സ്ലാബ്സ്
  • വിനില്‍ ഫ്ലോറിംഗ്
  • ഫര്‍ണിച്ചര്‍ മൗണ്ടിംഗ്

വില കുറയുന്നവ

  • വൈദ്യുതി വാഹനങ്ങള്‍
  • വൈദ്യുതി ഉപകരണങ്ങള്‍ 

പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ആദ്യബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്നെങ്കില്‍ രണ്ടാം ബജറ്റ് സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വരുന്നത്. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. നികുതി ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനും വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും ബജറ്റില്‍ ശ്രമമുണ്ടായിട്ടുണ്ട്. 

 

click me!