ഒരു രാജ്യം ഒരു ഗ്രിഡ്: ഊര്‍ജമേഖലയെ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jul 6, 2019, 11:42 AM IST
Highlights

കഴിഞ്ഞ സര്‍ക്കാരിന്‍റെ സൗഭാഗ്യ പദ്ധതിയിലൂടെ 2.63 കോടി വീടുകളില്‍ വൈദ്യുതി എത്തിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. 
 

ദില്ലി: ഊര്‍ജ മേഖലയെ ഉടച്ചുവാര്‍ക്കാനുളള പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഇടംനേടി. രാജ്യം അതിന്‍റെ 75 മത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022 ല്‍ എല്ലാ വീടുകളിലും വൈദ്യുതിയും പാചക വാതകവും എത്തിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഊര്‍ജ മേഖലയില്‍ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന 'ഒരു രാജ്യം ഒറ്റ ഗ്രിഡ് പദ്ധതി' ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം ഗ്യാസ് ഗ്രിഡ്, വാട്ടര്‍ ഗ്രിഡ്  തുടങ്ങിയവയുമായി ബന്ധപ്പെട്ട രൂപ രേഖയും ഈ വര്‍ഷം അവതരിപ്പിക്കുമെന്നും ബജറ്റിലുണ്ട്.  

കഴിഞ്ഞ സര്‍ക്കാരിന്‍റെ സൗഭാഗ്യ പദ്ധതിയിലൂടെ 2.63 കോടി വീടുകളില്‍ വൈദ്യുതി എത്തിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. 

click me!