കേന്ദ്ര ബജറ്റ് 2019: സര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യം താഴ്ത്തി

By Web TeamFirst Published Jul 5, 2019, 5:05 PM IST
Highlights

പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത് 3.4 ശതമാനമായിരുന്നു. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യം താഴ്ത്തി. പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത് 3.4 ശതമാനമായിരുന്നു. ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത് ബജറ്റിലൂടെ 3.3 ശതമാനമായി താഴ്ത്തി. 

ബജറ്റിന് മുന്‍പ് ധനക്കമ്മി ലക്ഷ്യം സര്‍ക്കാര്‍ ബജറ്റിലൂടെ ഉയര്‍ത്തിയേക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനക്കമ്മി ലക്ഷ്യമിടല്‍ 3.3 ശതമാനത്തില്‍ നിന്നാണ് 3.4 ശതമാനമായി ഉയര്‍ത്തിയത്. 
 

click me!