157 നഴ്സിം​ഗ് കോളേജുകൾ, ഏകലവ്യ സ്കൂളിൽ അധ്യാപകരും ജീവനക്കാരും; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

By Web TeamFirst Published Feb 1, 2023, 2:31 PM IST
Highlights

മെഡിക്കൽ കോളേജുകളോട് ചേർന്ന് 157 നഴ്സിം​ഗ് കോളേജുകൾ സ്ഥാപിക്കും. രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. 

ദില്ലി: അടുത്ത മൂന്നു വർഷത്തിനുള്ളിൽ 3.5 ലക്ഷം ​ഗോത്രവിഭാ​ഗ വിദ്യാർത്ഥികൾക്കായുള്ള 740 ഏകലവ്യ സ്കൂളുകളിലേക്ക് 38800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. മെഡിക്കൽ കോളേജുകളോട് ചേർന്ന് 157 നഴ്സിം​ഗ് കോളേജുകൾ സ്ഥാപിക്കും. രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തയ്യാറാക്കും. ​ഗോത്രവിഭാ​ഗങ്ങളുടെ ക്ഷേമത്തിന് മൂന്നു വർഷത്തേക്ക് 15000 കോടി മാറ്റിവെക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ​ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും. നാഷണൽ ഡേറ്റ ​ഗവേണൻസ് പോളിസി കൊണ്ടുവരും. 

Read More: 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും; ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

കേന്ദ്രബജറ്റിൽ 7 മുൻ​ഗണനാ വിഷയങ്ങളാണ് ഉണ്ടായിരുന്നത്. വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരിലും എത്തിച്ചേരൽ എന്നീ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻ​ഗണന നൽകി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന് എന്നാണ് മുദ്രാവാക്യം. 

click me!