'മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തു'; ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി

By Web TeamFirst Published Feb 3, 2023, 9:55 AM IST
Highlights

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്നും സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്നും സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ വിവിധ മേഖലകളിൽ നടപ്പാക്കും. 

click me!