കിഫബിക്ക് വൻ തുകകൾ നീക്കി വെച്ചേക്കില്ല; ബജറ്റിനായി കാത്ത് സംസ്ഥാനം

By Web TeamFirst Published Feb 3, 2023, 8:48 AM IST
Highlights

പണമില്ലാതെ പദ്ധതികൾ മുടങ്ങുന്ന അവസ്ഥയിൽ 10,000 കോടി കടമെടുക്കാൻ ഗ്യാരണ്ടി നിൽക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.  

കിഫബിക്ക് ഇത്തവണ വൻ തുകകൾ നീക്കിവെക്കാൻ സാധ്യത ഇല്ല. വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു.  കിഫ്ബിക്ക് വേണ്ടി കടമെടുത്ത  12562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കേരളം. നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.  അടിസ്ഥാന സൗകര്യ വികസനത്തിന്  53,851  കോടിയും  ഭൂമിയേറ്റെടുക്കൽ പദ്ധതികൾക്ക് 20000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 449 പദ്ധതികൾക്ക് അനുമതി കിട്ടിയ പൊതുമരാമത്ത് വകുപ്പാണ് ഏറ്റവും മുന്നിൽ. 142 പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലും 93 പദ്ധതികൾ ജലവിഭവ വകുപ്പിന് കീഴിലും , 65 പദ്ധതി  ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുമുണ്ട്. പണമില്ലാതെ പദ്ധതികൾ മുടങ്ങുന്ന അവസ്ഥയിൽ 10000 കോടി കടമെടുക്കാൻ ഗ്യാരണ്ടി നിൽക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.  പ്രതിസന്ധിയുണ്ടെങ്കിൽ കാരണം കേന്ദ്രനയങ്ങളാണെന്ന നിലപാടിലാണ് ധനമന്ത്രി 

31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. നിലവിൽ പണി തുടങ്ങിയ പദ്ധതികൾ തീര്‍ക്കാൻ പോലും പണം തികയാത്ത അവസ്ഥയിൽ വൻകിട പദ്ധതി പ്രഖ്യാപനങ്ങൾ ഈവര്‍ഷത്തെ ബജറ്റിൽ ഉണ്ടാകാനിടയില്ല

click me!