Latest Videos

Union Budget : ക്രിപ്‌റ്റോ ഇടപാടുകള്‍ ആസ്തിയായി കണക്കാക്കുമെന്ന് കേന്ദ്രധനമന്ത്രി

By Web TeamFirst Published Feb 1, 2022, 5:56 PM IST
Highlights

ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
 

ദില്ലി: ക്രിപ്‌റ്റോ ഇടപാടില്‍ (Crypto currency)  വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ (Nirmala Sitaraman). എല്ലാ ക്രിപ്‌റ്റോ ഇടപാടുകളും ആസ്തിയായി കണക്കാക്കും. 30 ശതമാനം നികുതി ചുമത്തും. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ ഔദ്യേഗിക കറന്‍സികള്‍ അല്ല. റിസര്‍വ് ബാങ്ക് പുറത്തിക്കുന്നതാണ് അംഗീകൃത കറന്‍സിയെന്നും ധനമന്ത്രി പറഞ്ഞു. പിഎം ഗതി ശക്തിയെന്ന വമ്പന്‍ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നല്‍. അതേസമയം ഡിജിറ്റല്‍ ആസ്തികള്‍ക്ക് മുകളിലെ നികുതി വര്‍ധനയടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വരുമാന വര്‍ധനവിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. 

ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ പര്‍വ്വത മേഖലകള്‍ക്കായി പ്രഖ്യാപിച്ച പര്‍വത് മാല പദ്ധതി മേഖലയില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അതിര്‍ത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗംഗാ തീരത്തെ കൃഷി രീതിയില്‍ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ 11 മണിക്ക് ബജറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

click me!