ശബരിമലയിൽ 1,800 ഒഴിവുകൾ; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അവസാന തീയതി, വിശദവിവരങ്ങൾ അറിയാം

Published : Jul 26, 2025, 03:54 PM IST
Sabarimala

Synopsis

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിലാണ് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ഒഴിവുകൾ. ദിവസ വേതാനാടിസ്ഥാനത്തിലാണ് നിയമനം. താത്ക്കാലിക ജീവനക്കാരുടെ 1,800 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

18നും 65നും ഇടയിൽ പ്രായമുള്ള ഹിന്ദുക്കളായ പുരുഷൻമാര്‍ക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പ്രതിദിനം 650 രൂപയായിരിക്കും ശമ്പളം. www.travancoredewaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വേണം അപേക്ഷ തയ്യാറാക്കാൻ. ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695 005 എന്ന വിലാസത്തിലോ അല്ലെങ്കിൽ tdbsabdw@gmail.com എന്ന ഇ-മെയിൽ ഐ‍ഡിയിലോ അയക്കാം. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഹാജരാക്കണം.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു