സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് നിയമനം; മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാം, പ്രവേശനം സൗജന്യം

Published : Jul 04, 2025, 01:47 PM IST
big job fair

Synopsis

ചേർത്തല എസ്.എൻ. കോളേജിൽ ജൂലൈ 19-ന് 'പ്രയുക്തി 2025' മെഗാ തൊഴിൽമേള നടക്കും.

ആലപ്പുഴ: സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് നിയമനം നേടാൻ അവസരമൊരുക്കി, 'പ്രയുക്തി 2025' എന്ന പേരിൽ മെഗാ തൊഴിൽമേള ചേർത്തലയിൽ നടക്കും. ജൂലൈ 19-ന് ചേർത്തല എസ്.എൻ. കോളേജിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെൻ്റർ, ചേർത്തല എസ്.എൻ. കോളേജ്, നാഷണൽ കരിയർ സർവ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള. പ്രവേശനം സൗജന്യമാണ്.

ആർക്കൊക്കെ പങ്കെടുക്കാം?

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എൻജിനീയറിങ്, പാരാ മെഡിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ എന്നീ വിദ്യാഭ്യാസ യോഗ്യതകളുള്ള 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.

ശ്രദ്ധിക്കുക:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ അഞ്ച് പകർപ്പുകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0477 2230624, 8304057735 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ