ഒഡെപെക്ക് മുഖേനെ ബെൽജിയത്തിലേക്ക് സിഎൻസി പ്രൊഫഷണൽസിനെ തെരഞ്ഞെടുക്കുന്നു

Published : Jul 04, 2025, 12:56 PM IST
apply now 1

Synopsis

ഒഡെപെക്ക് മുഖേനെ ബെൽജിയത്തിലേക്ക് സിഎൻസി പ്രൊഫഷണൽസിനെ തെരഞ്ഞെടുക്കുന്നു. 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ ബെൽജിയത്തിലേക്ക് സിഎൻസി പ്രൊഫഷണൽസിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. സിഎൻസി പ്രോഗ്രാമർ, സിഎൻസി ബെൻഡർ, മില്ലർ, ടർണർ എന്നീ ഒഴിവുകളാണ് ഉള്ളത്. അതാതു മേഖലയിൽ ഡിപ്ലോമയോ ബിരുദമോ നേടിയിരിക്കണം. സിഎൻസി പ്രോഗ്രാമിങ്, ഓപ്പറേഷൻ എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സാങ്കേതിക ഡ്രോയിംഗുകൾ വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലുമുള്ള പ്രാവീണ്യം, മേൽനോട്ടമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ്, LVD, Trumpf CNC പ്രസ് ബ്രേക്കുകൾ പ്രോഗ്രാമിംഗ് ചെയ്യുന്നതിൽ പരിചയം, Fanuc, Siemens, Heidenhain, G and M Codes, എന്നിവയെക്കുറിച്ചുള്ള അറിവ്, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം എന്നിവ നിർബന്ധം. പ്രായപരിധി 25-35. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നിശ്ചയിക്കുന്നത് (€18 - €22 per hour). കൂടാതെ താമസസൗകര്യം, ബോണസ്, ഇൻഷുറൻസ്, തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

താത്പ്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, എന്നിവ 2025 ജൂലായ് 10ന് മുമ്പ് gm2@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് https://odepc.kerala.gov.in/jobs-list എന്ന വെബ് പേജ് സന്ദർശിക്കുക. ഫോൺ 0471-2329440/41/42/43/45; Mob: 9778620460.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ