എയർ ഇന്ത്യയിൽ ലോഡര്‍മാരുടെ ഒഴിവുകൾ, അഭിമുഖത്തിനായി എത്തിയത് 25000 പേർ; മുംബൈ വിമാനത്താവളത്തിൽ തിക്കുംതിരക്കും 

Published : Jul 17, 2024, 11:32 AM ISTUpdated : Jul 17, 2024, 12:59 PM IST
എയർ ഇന്ത്യയിൽ ലോഡര്‍മാരുടെ ഒഴിവുകൾ, അഭിമുഖത്തിനായി എത്തിയത് 25000 പേർ; മുംബൈ വിമാനത്താവളത്തിൽ തിക്കുംതിരക്കും 

Synopsis

വിമാനത്തിൽ ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ് ലോഡറുകളുടെ ജോലി. ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്ടറുകൾ എന്നിവയുടെ പ്രവർത്തനവും ഇവരുടെ മേൽനോട്ടത്തിലായിരിക്കും.

മുംബൈ: എയർ ഇന്ത്യയുടെ ജോലി അഭിമുഖത്തിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയത് 25000ത്തിലധം ഉദ്യോ​ഗാർഥികൾ. എയർപോർട്ട് ലോഡർമാർക്കായുള്ള എയർ ഇന്ത്യ റിക്രൂട്ട്‌മെൻ്റിലേക്കാണ് ആയിരങ്ങൾ എത്തിയത്. 2,216 ഒഴിവുകളിലേക്ക് 25,000-ലധികം അപേക്ഷകർ എത്തിയതായി എയർ ഇന്ത്യ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എയർ ഇന്ത്യ ജീവനക്കാർ പാടുപെട്ടു. 
ഫോം കൗണ്ടറുകളിൽ എത്താൻ അപേക്ഷകർ തിക്കിത്തിരക്കി ആശങ്ക സൃഷ്ടിച്ചു. അപേക്ഷകർക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായും പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. 

 

 

വിമാനത്തിൽ ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ് ലോഡറുകളുടെ ജോലി. ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്ടറുകൾ എന്നിവയുടെ പ്രവർത്തനവും ഇവരുടെ മേൽനോട്ടത്തിലായിരിക്കും. ഓരോ വിമാനത്തിനും ലഗേജ്, ചരക്ക്, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് അഞ്ച് ലോഡറുകൾ ആവശ്യമാണ്. ശരാശരി ശമ്പളം പ്രതിമാസം 20,000 രൂപ മുതൽ 25,000 വരെയായിരിക്കും. ഓവർടൈം അലവൻസടക്കം ഏകദേശം 30000 രൂപവരെ ലഭിക്കും. അടിസ്ഥാന വിദ്യാഭ്യാസമാണ് യോ​ഗ്യത. ശാരീരിക ക്ഷമതയും തെളിയിക്കണം. അഭിമുഖത്തിവായി 400 കിലോമീറ്ററിലധികം യാത്ര ചെയ്ത് എത്തിയവരുമുണ്ട്. ബിരുദ, ബിരുദാനന്തര യോ​ഗ്യതയുള്ളവരും എത്തി. 

Read More.... തീറ്റയുമില്ല കുടിയുമില്ല, യാത്രയിൽ ഉടനീളം അനാവശ്യ ടെൻഷൻ; പരിശോധനയിൽ കുടുങ്ങിയത് 69 ലക്ഷം രൂപയുടെ സ്വർണം

കഴിഞ്ഞ ദിവസം ഗുജറാത്തിലും സമാന സംഭവമുണ്ടായിരുന്നു. പത്ത് ഒഴിവുകളിലേക്ക് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി നടത്തിയ അഭിമുഖത്തിൽ 1800ൽ അധികം പേർ പങ്കെടുക്കാനെത്തി. ഇന്റർവ്യൂ നടന്ന ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലും കൈവരി തകർന്ന് നിരവധിപ്പേർ താഴെ വീണു. ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എഞ്ചിനീയറിങ്  കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പൺ ഇന്റർവ്യൂ നടത്തിയത്. അങ്കലേശ്വറിലെ ലോർഡ്സ് പ്ലാസ ഹോട്ടലിലായിരുന്നു അഭിമുഖം നിശ്ചയിച്ചിരുന്നത്. കമ്പനി അധികൃതരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 1800ൽ അധികം പേരാണ് ജോലി തേടി എത്തിയത്. ഇത്രയും ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെ തിക്കും തിരക്കുമായി. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു