25000 രൂപ സ്റ്റൈപ്പന്‍റ്, പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ ഒഴിവിലേക്ക് ഇന്‍റർവ്യൂ 26ന്

Published : May 20, 2025, 05:14 PM IST
25000 രൂപ സ്റ്റൈപ്പന്‍റ്, പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ ഒഴിവിലേക്ക് ഇന്‍റർവ്യൂ 26ന്

Synopsis

എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം

പത്തനംതിട്ട: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. ഈ മാസം 26ന് രാവിലെ 10നാണ് ഇന്റർവ്യൂ. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ