റവന്യൂ വകുപ്പിൽ 376 ഒഴിവുകൾ; പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാന്‍ നിർദ്ദേശം നല്‍കിയതായി മന്ത്രി കെ രാജൻ

Published : Jul 11, 2025, 09:59 PM ISTUpdated : Jul 11, 2025, 10:01 PM IST
psc salary hike

Synopsis

റവന്യൂ വകുപ്പിലെ 376 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ. രാജൻ നിർദേശം നൽകി. സീനിയർ ക്ലാർക്ക്/സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് ഒഴിവുകൾ. 

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 376 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാന്‍ നിർദ്ദേശം നല്‍കിയതായി മന്ത്രി കെ രാജൻ. ലാൻഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാരെ സീനിയർ ക്ലാർക്ക്/സ്പെഷ്യൽ വില്ലേജ് ഓഫീസര്‍ തസ്തികളിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെ വന്ന അത്രയും ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി.

ക്ലർക്ക്, വില്ലേജ് അസിസ്റ്റന്‍റുമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവരെയാണ് കെഎസ് ആൻഡ് എസ്എസ്ആർ ചട്ടപ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ വരുന്ന 376 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മിഷണർക്കാണ് നിർദ്ദേശം നൽകിയത്.

ഡെപ്യൂട്ടി കളക്ടർ മുതൽ, സീനിയര്‍ ക്ലര്‍ക്ക് വരെയുള്ള റവന്യൂ ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി പൂർത്തീകരിക്കാൻ ഒരു പ്രവർത്തന കലണ്ടർ തയ്യാറാക്കി നടപടികൾ മുന്നോട്ടുകൊണ്ടു പോകണം എന്ന റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കി 376 പേർക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞതെന്നും കെ രാജൻ അറിയിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം