സേനകളിൽ 400 മെഡിക്കൽ ഓഫീസർ ഒഴിവുകൾ, മേയ് 12 വരെ അപേക്ഷിക്കാം

Published : Apr 27, 2025, 03:08 PM IST
സേനകളിൽ 400 മെഡിക്കൽ ഓഫീസർ ഒഴിവുകൾ, മേയ് 12 വരെ അപേക്ഷിക്കാം

Synopsis

ഓൺലൈൻ അപേക്ഷ ഏപ്രിൽ 19 മുതൽ മേയ് 12 വരെ സമർപ്പിക്കാം

എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫിസർ ആകാം. ഷോർട് സർവീസ് കമ്മിഷനിലാണ് അവസരം. സ്ത്രീ കൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 19 മുതൽ മേയ് 12 വരെ സമർപ്പിക്കാവുന്നതാണ്. ഒഴിവ്: 400 (പുരുഷൻമാർക്ക് 300, സ്ത്രീകൾക്ക് 100). എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി ആണ് യോഗ്യത. പ്രായം 2025 ഡിസംബർ 31ന് എംബിബിഎസ് അപേക്ഷകർക്ക് 30ഉം പിജി അപേക്ഷകർക്ക് 35 വയസ്സും തികയരുത്. ഡൽഹിയിൽ ജൂൺ/ജൂലൈയിൽ ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. താൽപര്യമുള്ളവർ‌  www.join. afms.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

read more: ജില്ല, സെഷൻസ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ