ജില്ല, സെഷൻസ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Apr 26, 2025, 04:43 PM IST
ജില്ല, സെഷൻസ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Synopsis

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിലുളളവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഹൈക്കോടതി വിജ്ഞാപന പ്രകാരം ജില്ല ജഡ്ജ്, സെഷൻസ് ജഡ്ജ് നിയമനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിലുളളവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. കാഴ്ച, സംസാരം, കേൾവി പരിമിതികളുള്ളവർക്കായുള്ള രണ്ട് തസ്തികകളിലും, കേരളത്തിലുള്ള നോൺ ക്രീമി ലെയർ വിഭാഗം മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന ഒരു തസ്തികയിലും, എല്ലാ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്ന മൂന്ന് തസ്തികകളിലുമാണ് നിയമനം.
144840- 194660 ആണ് ശമ്പള സ്‌കെയിൽ. അപേക്ഷകൾ https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 19.

read more: തിരുവനന്തപുരം വനിത കോളജിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, അഭിമുഖം മേയ് 15ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ