പ്രായമൊരു തടസമല്ല; ഗേറ്റ് പരീക്ഷയില്‍ മിന്നുന്ന പ്രകടനവുമായി 67കാരന്‍

By Web TeamFirst Published Mar 25, 2021, 10:13 PM IST
Highlights

ഒപ്പം അധ്യാപനവൃത്തിയില്‍ നിന്ന് വിരമിച്ചവര്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുമ്പോള്‍ ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ ഗവേഷണത്തിന് ഒരുങ്ങുകയാണ് ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍ എന്ന ഈ 67കാരന്‍

സ്വപ്നം കണ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിച്ച് ഈ വിരമിച്ച അധ്യാപകന്‍.  ഗേറ്റ് പരീക്ഷയില്‍(GATE)മിന്നുന്ന നേട്ടവുമായി 67കാരന്‍. ഒപ്പം അധ്യാപനവൃത്തിയില്‍ നിന്ന് വിരമിച്ചവര്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുമ്പോള്‍ ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ ഗവേഷണത്തിന് ഒരുങ്ങുകയാണ് ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍ എന്ന ഈ 67കാരന്‍. തമിഴ്നാട്ടിലെ ഹിന്ദു കോളേജിലെ അധ്യാപകനായിരുന്നു ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍.

3 പേരക്കുട്ടികളുള്ള ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍ ഗേറ്റ് പരീക്ഷ പാസാവുന്ന ഏറ്റവും പ്രായമുള്ളയാളെന്ന നേട്ടമാണ് പരീക്ഷയിലെ മിന്നുന്ന പ്രകടനത്തിലൂടെ നേടിയത്. പരീക്ഷ എഴുതാനായി എത്തിയപ്പോള്‍ രക്ഷിതാക്കള്‍ക്കായി ക്രമീകരിച്ച ഇടത്തേക്ക് പരീക്ഷ ഹാളിലുള്ളവര്‍ തന്നെ അയച്ചതെന്നാണ് ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍ പറയുന്നത്. താന്‍ പരീക്ഷ എഴുതാനെത്തിയതാണെന്ന് ആരും കരുതിയില്ലെന്നും ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍  കൂട്ടിച്ചേര്‍ക്കുന്നു.

ഗണിതവും കംപ്യൂട്ടര്‍ സയന്‍സുമാണ് ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍  തെരഞ്ഞെടുത്ത വിഷയങ്ങള്‍. ഇവയില്‍ യഥാക്രമം 338, 482 മാര്‍ക്കുമാണ് ഇദ്ദേഹം നേടിയത്. തഞ്ചാവൂരിലെ എവിവിഎം ശ്രീ പുഷ്പം കോളേജില്‍ നിന്ന് 1976ലാണ് ശങ്കരനാരായണന്‍ ശങ്കരപാണ്ഡ്യന്‍  എംഎസ്‍സി പൂര്‍ത്തിയാക്കുന്നത്. ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ നേരിടുന്ന തടസങ്ങളേക്കുറിച്ചാണ് ഗവേഷണം നടത്താനൊരുങ്ങതെന്നാണ് ഈ 67കാരന്‍ പറയുന്നത്. 

click me!