എംബിഎ പ്രവേശന പരീക്ഷ: കിക്മയിൽ സൗജന്യ പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു

Web Desk   | Asianet News
Published : Mar 25, 2021, 09:55 AM IST
എംബിഎ പ്രവേശന പരീക്ഷ: കിക്മയിൽ സൗജന്യ പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു

Synopsis

ഏപ്രിൽ11-ന് നടക്കുന്ന കെ മാറ്റ് പരീക്ഷയ്ക്കുള്ള പരിശീലനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സംഘടിപ്പിക്കുന്നത്. 

തിരുവനന്തപുരം: എംബിഎ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ11-ന് നടക്കുന്ന കെ മാറ്റ് പരീക്ഷയ്ക്കുള്ള പരിശീലനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 10 ലൈവ് ടെസ്റ്റുകൾ നടത്തും. ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുളള 250 വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യാൻ  http://bit.ly/kmatmockregistration. ഫോൺ: 8548618290.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു