മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തില്‍ ഒഴിവ്; വേതനം 40,000 രൂപ

Published : Jan 18, 2026, 05:03 PM IST
apply now

Synopsis

താൽപര്യമുള്ളവർ ജനുവരി 20നകം കമ്മീഷണർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ- 680002 വിലാസത്തിൽ തപാലിലോ, നേരിട്ടോ, matsyaboard@gmail.com മുഖാന്തിരമോ വിശദമായ ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.

മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് അക്കൗണ്ട്സ് ഓഫീസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിഎ ഇന്റർമീഡിയറ്റ് പാസായ 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.

 തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനുവരി 20നകം കമ്മീഷണർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ- 680002 വിലാസത്തിൽ തപാലിലോ, നേരിട്ടോ, matsyaboard@gmail.com മുഖാന്തിരമോ വിശദമായ ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in.

 

PREV
Read more Articles on
click me!

Recommended Stories

ജോലി തേടുന്നവർക്ക് വമ്പൻ അവസരം! ആറ് കമ്പനികളിലായി 200ഓളം ഒഴിവുകൾ; മലപ്പുറത്ത് തൊഴില്‍മേള 20ന്
നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ്; നാളെ വരെ അപേക്ഷ നല്‍കാം