ബി.എഡ്/ പോളിടെക്നിക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം; 31 ന് മുമ്പ് അപേക്ഷ നൽകണം

By Web TeamFirst Published Oct 24, 2020, 10:18 AM IST
Highlights

ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രോസ്‌പെക്ടസിലുളള നിബന്ധനകൾ ബിഎഡ് സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും  ടെക്‌നിക്കൽ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകൾ പോളിടെക്നിക് സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.


തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത ബി.എഡ് സീറ്റുകളിലേക്കും സർക്കാർ പോളിടെക്‌നിക്കുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.

നിർദ്ദിഷ്ട ഫോമിൽ പ്രിൻസിപ്പൽ ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31നു മുൻപ് അപേക്ഷ നൽകണം. 

ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രോസ്‌പെക്ടസിലുളള നിബന്ധനകൾ ബിഎഡ് സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ടെക്‌നിക്കൽ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകൾ പോളിടെക്നിക് സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട്/സബ്ബ് ഡിസ്ട്രിക്ട് സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടുന്നതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുളള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.

സ്‌പോർട്‌സ് നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷ യോടൊപ്പം നൽകണം. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

click me!