ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം; ഒക്ടോബർ 27 വരെ അപേക്ഷ നൽകാം

By Web TeamFirst Published Oct 19, 2020, 9:54 AM IST
Highlights

നവംബർ 4ന് സെലക്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും; 11ന് ക്ലാസ്സുകൾ ആരംഭിക്കും. കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമാണ് പ്രവേശന നടപടികൾ.
 

തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in  ൽ നിന്നും ഡൗൺലോഡ് ചെയ്യാം.  അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സ്ഥാപനത്തിൽ 27 ന് വൈകിട്ട് നാലിനുള്ളിൽ നൽകണം. നവംബർ 4ന് സെലക്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും; 11ന് ക്ലാസ്സുകൾ ആരംഭിക്കും. കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമാണ് പ്രവേശന നടപടികൾ.

എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ പരിശീലനം നൽകും. പരമ്പരാഗതവസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത  ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ചത്തെ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയും ഉണ്ട്. ഫോൺ: 9746407089, 9074141036.

click me!