മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം; അപേക്ഷകൾ ഒക്‌ടോബർ 23 വൈകിട്ട് മൂന്നിനകം

Web Desk   | Asianet News
Published : Oct 21, 2020, 09:43 AM IST
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം; അപേക്ഷകൾ ഒക്‌ടോബർ 23 വൈകിട്ട് മൂന്നിനകം

Synopsis

അപേക്ഷകൾ ഒക്‌ടോബർ 23 വൈകിട്ട് മൂന്നിനകം ലഭിക്കണം.  അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഹാജരാക്കണം.  

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച്, ആറ്, എട്ട്, ഒൻപത് ക്ലാസുകളിൽ ഒഴിവുള്ള സീറ്റിലേക്ക് പട്ടികവർഗ വിഭാഗത്തിലെ അർഹരായ വിദ്യാർഥിനികൾക്ക് പ്രവേശനം നൽകുന്നു.  

അപേക്ഷകൾ ഒക്‌ടോബർ 23 വൈകിട്ട് മൂന്നിനകം ലഭിക്കണം.  അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഹാജരാക്കണം.  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  സീനിയർ സൂപ്രണ്ട്, ഡോ. എം.എം.എം.ആർ.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം.  mrskattela@gmail.com ലും അയയ്ക്കാം.  ഫോൺ: 0471 2597900,  9447067684.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍