സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം

Web Desk   | Asianet News
Published : Oct 21, 2020, 09:31 AM IST
സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം

Synopsis

ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ശാസ്ത്രം, എൻജിനിയറിങ്, ടെക്‌നോളജി ഇവയിലേതെങ്കിലും മുഖ്യവിഷയമായി നേടിയ ബിരുദമുള്ളവർക്ക് മുൻഗണന. 


തിരുവനന്തപുരം:  വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ശാസ്ത്രം, എൻജിനിയറിങ്, ടെക്‌നോളജി ഇവയിലേതെങ്കിലും മുഖ്യവിഷയമായി നേടിയ ബിരുദമുള്ളവർക്ക് മുൻഗണന. 

കമ്മ്യൂണിറ്റി/ തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ് (2020 ജൂലായ് 31ന് 35 വയസ് കവിയാൻ പാടില്ല). അപേക്ഷ അനുബന്ധ രേഖകൾ സഹിതം നവംബർ അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ, പൂജപ്പുര, തിരുവനന്തപുരം -695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 8330002311, 8330002360. വിശദവിവരങ്ങൾക്ക്  http://rb.gy/7crg85  എന്ന ലിങ്ക് സന്ദർശിക്കുക.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍