ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Published : Dec 20, 2025, 05:31 PM IST
Students

Synopsis

അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് മെമ്മോയും ആവശ്യമായ അസ്സൽ രേഖകളും സഹിതം ഡിസംബർ 24ന് വൈകിട്ട് 3 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം.

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 7.3.8-ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഡിസംബർ 24 വൈകിട്ട് 3 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 - 2332120, 2338487.

സ്‌പോട്ട് അലോട്ട്‌മെന്റ് 23ന്

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 23 ന് രാവിലെ 10 മണിയ്ക്ക് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ഡിസംബർ 29 ന് നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റെർ/ ആഫ്റ്റർ കെയർ ഹോം എന്നീ സ്ഥാപനങ്ങളിലേക്ക് കെയർ ടേക്കർ, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 30 ന് രാവിലെ 11 ന് കേരള മഹിളാ സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : www.keralasamakhya.org, ഫോൺ - 0471 – 2348666, വിലാസം – സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും
എൽഎൽഎം പ്രവേശനം; വേക്കന്‍റ് സീറ്റുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം