
തിരുവനന്തപുരം: ചാക്ക ഗവൺമെന്റ് ഐടിഐയുടെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി ഇന്റർനാഷണൽ ഡിപ്ലോമ ഇൻ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കോഴ്സിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റിംഗ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. നൈപുണ്യ കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 9074303488.