AIIMS In Gorakhpur : ഗോരഖ്പൂർ എയിംസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യും; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

By Web TeamFirst Published Nov 30, 2021, 1:38 PM IST
Highlights

ഗോരഖ്പൂരിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 

ലക്നൗ:  ​ഗോരഖ്പൂരിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് (AIIMS In Gorakhpur)  ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് (yogi adityanath). 1990 മുതൽ അടഞ്ഞുകിടക്കുന്ന ഫെർട്ടിലൈസർ ഫാക്ടറി തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. ​ഗോരഖ്പൂരിലെ എയിംസ് ഉദ്ഘാടനം അടുത്ത മാസം നടത്തും. ​ഗോരഖ് പൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം 2004 മുതൽ ഉയർന്നു വരുന്നുണ്ട്. ആദിത്യനാഥ് പറഞ്ഞു. ഈ രണ്ട് സ്ഥാപനങ്ങളും പ്രധാനമന്ത്രി മോദി പൊതുജനങ്ങൾക്കായി സമർപ്പിക്കും. മോദിയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്തെ ആരോ​ഗ്യമേഖലയിൽ വൻമാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  സ്വാതന്ത്ര്യാനന്തരം സംസ്ഥാനത്ത് 12 മെഡിക്കൽ കോളേജുകൾ മാത്രമേ ‌ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ പുതിയ സർക്കാർ 33 മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു എന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. 

ഉത്തര്‍പ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു, പരീക്ഷ മാറ്റി വച്ചു

യുപിയിലെ പ്രധാന പരീക്ഷകളിലൊന്നായ ഉത്തര്‍പ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് (വഴിയാണ് ചോര്‍ന്നതെന്നാണ് പൊലീസിന്റെ  നിഗമനം. കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അറിയിച്ചു. വീണ്ടും പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. 

പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മഥുര, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പേപ്പർ വൈറലായി. റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ ബോർഡ് (UPBEB) ഒരു മാസത്തിന് ശേഷം UPTET പരീക്ഷ വീണ്ടും നടത്തും. ഉദ്യോഗാർത്ഥികൾ വീണ്ടും ഫീസൊന്നും നൽകേണ്ടതില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കേസിൽ ഉൾപ്പെട്ട 23 ഓളം പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് ചോദ്യപേപ്പറിന്റെ കുറച്ച് ഫോട്ടോ കോപ്പികൾ കണ്ടെടുത്തു. കേസ് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്ടിഎഫ്. 

UPTET 2021 പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ 1, 1 മുതൽ 5 വരെ ക്ലാസുകളിലെ പ്രൈമറി സ്കൂൾ അധ്യാപകർക്കായി 10 മുതൽ 12:30 വരെ നടത്തേണ്ടതായിരുന്നു. UPTET 2021 പേപ്പർ 2, 6 മുതൽ ഹയർ പ്രൈമറി സ്കൂൾ അധ്യാപകർക്കായി 8 ന് ഉച്ചയ്ക്ക് 2:30 മുതൽ 5 വരെ ഷെഡ്യൂൾ ചെയ്തു. ഉത്തർപ്രദേശിലെ 75 ജില്ലകളിലായി നിരവധി പരീക്ഷാ കേന്ദ്രങ്ങളിലായി 21.5 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാൻ തയ്യാറായിരുന്നു.

ഉത്തർപ്രദേശ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (UPTET) വളരെ മത്സരാധിഷ്ഠിതമായ ഒരു പരീക്ഷയാണ്, പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ സാധാരണയായി സംസ്ഥാന സർക്കാർ സ്കൂളുകളിൽ പ്രൈമറി, ജൂനിയർ തലത്തിലുള്ള സർക്കാർ അധ്യാപരായി നിയമിക്കപ്പെടും. UPTET പരീക്ഷ 2021-ന്റെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റായ updeled.gov.in-ൽ അധികൃതർ ഇതിനകം നൽകിയിട്ടുണ്ട്.
 

click me!