UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

Web Desk   | Asianet News
Published : Nov 30, 2021, 12:07 PM ISTUpdated : Dec 10, 2021, 01:45 PM IST
UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

Synopsis

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്.   

ചെന്നൈ: മത്സരപരീക്ഷകളിലെ (competitive exam)  മികച്ച വിജയത്തിന് ദാരിദ്ര്യവും കഷ്ടപ്പാടും ഒന്നുമൊരു തടസ്സമല്ല എന്ന് തെളിയിച്ച നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. അതിലൊരാളാണ് തമിഴ്നാട്ടിൽ നിന്നുള്ള ജ​യ​ഗണേഷ് (Jaiganesh) 2007 ൽ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public service commission) നടത്തിയ സിവിൽ സർവ്വീസ് പരീക്ഷയിൽ (Civil Service Exam) 156ാം റാങ്ക് നേടിയാണ് ജയ​ഗണേഷ് ഐഎഎസ് ഉറപ്പിച്ചത്. ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 

തമിഴ്നാട്ടിലെ ആമ്പൂരിനടുത്ത് വിനവമം​ഗലം എന്ന ​ഗ്രാമത്തിലാണ് ജയ​ഗണഷിന്റെ ജനനം. ഉപജീവനത്തിനായി ചെന്നൈയിലെ ഒരു ചെറിയ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തു. വെല്ലൂരിലെ ​ഗവൺമെന്റ് തന്തൈ പെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിം​ഗ് ബിരുദധാരിയായിരുന്നു ജയ​ഗണേഷ്. വിദ്യാഭ്യാസം നേടിയിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നിരവധി ചെറിയ ജോലികൾ ചെയ്യേണ്ടി വന്നു. ​ഗ്രാമത്തിലായിരുന്ന സമയത്ത് മൂന്നു തവണ സിവിൽ സർവ്വീസ് പരീക്ഷ എഴുതി. എന്നാൽ പരാജയപ്പെടുകയാണുണ്ടായത്. ചെന്നൈയിലാണെങ്കിൽ സിവിൽ സർവ്വീസ് നേടാൻ എളുപ്പമായിരിക്കുമെന്ന് ചിന്തിച്ചു. അങ്ങനെ ഐഎഎസ് കോച്ചിം​ഗിനായി അണ്ണാന​ഗറിലെ സർക്കാർ നടത്തുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടില് പ്രവേശനം നേടി. ഫീസടക്കാനും യാത്രക്കൂലിക്കും വേണ്ടി കിട്ടുന്ന ജോലിയെല്ലാം ചെയ്തു. ജയ​ഗണേഷ് പറയുന്നു. 

സത്യം സിനിമാസിൽ ജോലി ചെയ്തിരുന്നെങ്കിലും പരീക്ഷക്ക് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കാതെ വന്നപ്പോൾ ആ ജോലി ഉപേക്ഷിച്ചു. പിന്നീടാണ് ഭക്ഷണശാലയിൽ വെയിറ്ററായി ജോലി ചെയ്തത്. സിവിൽ സർവ്വീസ് പരീക്ഷക്ക് പഠിക്കാൻ സമയം ലഭിച്ചു. ഒടുവിൽ 2007 ൽ ജയ​ഗണേഷ് പരീക്ഷയിൽ യോ​ഗ്യത നേടി. തുടർന്ന് മസ്സൂറിയിൽ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷനിലേക്ക് പോയി. പ്രതിസന്ധികളോടും കഷ്ടപ്പാടിനോടും പൊരുതി ലക്ഷ്യസ്ഥാനം കൈവരിക്കാൻ ജയ​​ഗണഷിനെപ്പോലെ ഉള്ളവരുടെ ജീവിതം പ്രചോദനമാണ്. 

PREV
Read more Articles on
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ