കുട്ടികൾക്ക് അക്ഷരവൃക്ഷവുമായി വിദ്യാഭ്യാസ വകുപ്പ്; കഥയും കവിതയും ലേഖനവുമെഴുതാം

Web Desk   | Asianet News
Published : Apr 02, 2020, 04:22 PM IST
കുട്ടികൾക്ക് അക്ഷരവൃക്ഷവുമായി വിദ്യാഭ്യാസ വകുപ്പ്; കഥയും കവിതയും ലേഖനവുമെഴുതാം

Synopsis

സ്കൂൾ വിക്കിയിൽ രചനകൾ പ്രസിദ്ധീകരിക്കും. തെര‍ഞ്ഞെടുത്തവ പിന്നീട് എസ്‍സിഇആർടി പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കും. 


തിരുവനന്തപുരം: വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്കായി അവരുടെ സർ​ഗശേഷം പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കി. അക്ഷരവൃക്ഷം എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പരിസ്ഥിതി, ശുചിത്വം, രോ​ഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് ഈ പദ്ധതി. സ്കൂൾ വിക്കിയിൽ രചനകൾ പ്രസിദ്ധീകരിക്കും. തെര‍ഞ്ഞെടുത്തവ പിന്നീട് എസ്‍സിഇആർടി പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കും. 

സംസ്ഥന വിദ്യാഭ്യാസ ​ഗവേഷണ പരിശീലന സമിതി (എസ്‍സിഇ‍ആർ‍ടി) കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. ഒന്നുമുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പദ്ധതിയിൽ പങ്കുചേരാം. ഏപ്രിൽ 15 ാം തീയതി വരെ രചനകൾ സ്വീകരിക്കാം. രചനകൾ അയക്കേണ്ടതിന്റെ വിശദ വിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച ലഭ്യമാക്കും. 
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം