തോറ്റുപിൻമാറാൻ അങ്കിത തയ്യാറായില്ല, നാലാമത്തെ പരിശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മൂന്നാം റാങ്ക്!

By Web TeamFirst Published Oct 13, 2021, 4:29 PM IST
Highlights

നാലാമത്തെ ശ്രമത്തിലാണ് ഈ തിളങ്ങുന്ന വിജയം കൈക്കലാക്കാൻ അങ്കിതക്ക് സാധിച്ചത്. ഐഎഎസ് നേടാനുള്ള ആ​ഗ്രഹത്തിൽ നിന്ന് ഒരു ചുവട് പോലും പിന്നോട്ട് പോകാതെയായിരുന്നു ഈ പെൺകുട്ടിയുടെ പരിശ്രമം.

ദില്ലി: വർഷങ്ങൾ നീണ്ട പ്രയത്നത്തിനും കഠിനാധ്വാനത്തിനും ഒടുവിലായിരിക്കും ഒരു ഉദ്യോ​ഗാർത്ഥി സിവിൽ സർവ്വീസ് പരീക്ഷയെ (Civil Service Exam) നേരിടാനൊരുങ്ങുന്നത്. അതുപോലെ തന്നെ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് നേടാൻ കഴിയുന്നവരും വിരളമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്നത്.  2020 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്ക് നേടിയത് അങ്കിത ജെയിൻ (Ankita Jain ആണ്. അങ്കിത എങ്ങനെയാണ് ഈ നേട്ടത്തിലേക്കെത്തിയതെന്ന് നോക്കാം. 

നാലാമത്തെ ശ്രമത്തിലാണ് ഈ തിളങ്ങുന്ന വിജയം കൈക്കലാക്കാൻ അങ്കിതക്ക് സാധിച്ചത്. ഐഎഎസ് നേടാനുള്ള ആ​ഗ്രഹത്തിൽ നിന്ന് ഒരു ചുവട് പോലും പിന്നോട്ട് പോകാതെയായിരുന്നു ഈ പെൺകുട്ടിയുടെ പരിശ്രമം. കംപ്യൂട്ടർ സയൻസിൻ ബി‍ടെക് പൂർത്തിയാക്കിയ അങ്കിത സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കുറച്ച് കാലം ജോലി ചെയ്തതിന് ശേഷമാണ് യുപിഎസ് സി എഴുതാൻ തയ്യാറെടുപ്പുകൾ നടത്തിയത്. എന്നാൽ ആദ്യത്തെ മൂന്ന് ശ്രമങ്ങളിൽ അങ്കിതക്ക് വിജയിക്കാൻ സാധിച്ചില്ല. എന്നാൽ തന്റെ സ്വപ്നത്തിൽ നിന്ന് അവർ പിന്നോട്ട് പോയില്ല. 

ഒന്നിൽ പിഴച്ചു, മൂന്നാം തവണ ഒന്നാമന്‍; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ ഒന്നാമനായി ശുഭംകുമാര്‍

ദില്ലി സ്വദേശിയായ അങ്കിതയുടെ ഭർത്താവ് ഐപിഎസ് ഉദ്യോ​ഗസ്ഥനാണ്. ഐഎഎസ് നേടണമെന്നായിരുന്നു ചെറുപ്പം മുതലുള്ള അവളുടെ ആ​ഗ്രഹം. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അങ്കിത, സ്കൂൾ കാലം മുതൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥിനി ആയിരുന്നു. 2017 ലാണ് ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്, എന്നാൽ വിജയിച്ചില്ല. രണ്ടാം തവണ പരീക്ഷ പാസ്സായെങ്കിലും മികച്ച റാങ്ക് നേടാൻ സാധിച്ചില്ല. റാങ്കിന് വേണ്ടിയുള്ള ആ​ഗ്രഹം ഉപേക്ഷിച്ചില്ല. ഇന്ത്യൻ അക്കൗണ്ട് സർവ്വീസിലിരുന്നുകൊണ്ട് യു പി എസ് സി പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ തുടർന്നു. 

മൂന്നാം തവണയും നേട്ടമുണ്ടായില്ല. എന്നാൽ നാലാം തവണ അഖിലേന്ത്യാ തലത്തിൽ ത്നനെ മികച്ച റാങ്ക് നേടി അങ്കിത, ഐഎഎസ് എന്ന ആ​ഗ്രഹം പൂർത്തീകരിച്ചു. പരാജയങ്ങൾ തോറ്റു പിൻമാറാനല്ല, മറിച്ച് കൂടുതൽ വാശിയോടെ പരിശ്രമിക്കാനുള്ളതാണ് എന്ന് അങ്കിതയുടെ വിജയം പഠിപ്പിക്കുന്നു. 

കോച്ചിംഗില്ലാതെ സ്വയം പഠിച്ചു'; ആദ്യശ്രമത്തിൽ, സിവിൽ സർവ്വീസ് പരീക്ഷയിൽ പത്താം റാങ്ക് നേടി സത്യം ​ഗാന്ധി

click me!