Beat Forest Officer : ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍; അപേക്ഷിക്കാനുളള സമയം മെയ് 25 ലേക്ക് നീട്ടി

By Web TeamFirst Published May 23, 2022, 1:05 PM IST
Highlights

വിജ്ഞാപനത്തിലേക്കും അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 18 നിന്നും മെയ് 25 ലേക്ക് നീട്ടി.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ (Forest Department) ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ (beat forest officer) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ (scheduled tribe) പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുവിഭാഗത്തിനായിട്ടുളള 92/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുളളവര്‍ക്കുളള 93/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 18 നിന്നും മെയ് 25 ലേക്ക് നീട്ടി.

'എന്റെ ഗ്രാമം':സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ്  നടപ്പാക്കുന്ന  'എന്റെ ഗ്രാമം' പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പാ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നു. നഗര / ഗ്രാമ പ്രദേശങ്ങളിലെ സംരഭകര്‍ക്ക് സബ്‌സിഡി ലഭിക്കും. വ്യവസായം ആരംഭിക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പുവരുത്തി ഖാദി  ബോര്‍ഡിന്റെ വെബ്‌സൈറ്റായ    sepg.kkvib.org വഴി നേരിട്ട് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ ഓഫീസ് മേധാവി പരിശോധിച്ച്  ബാങ്കിലേക്ക് അയക്കുന്നതാണ്. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് അഞ്ച് ലക്ഷം രൂപയാണ്. ജനറല്‍ വിഭാഗം പുരുഷന്മാര്‍ക്ക്  പദ്ധതിച്ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും. 

അവസാന തീയതി മെയ് 18 നിശ്ചയിച്ചിരുന്ന തസ്തികകളിലേക്ക് മെയ് 25 വരെ അപേക്ഷിക്കാമെന്ന് പിഎസ്‍സി

പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും  പദ്ധതിച്ചെലവിന്റെ 30 ശതമാനവും, പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണി ലഭിക്കും. ജനറല്‍ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മുടക്കായി വിനിയോഗിക്കണം. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് അഞ്ച് ശതമാനമാണ്. പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും മറ്റുപിന്നാക്ക വിഭാഗത്തില്‍പ്പെട്ട  പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും  ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് രേഖകളും അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

click me!