Asianet News MalayalamAsianet News Malayalam

Kerala PSC : അവസാന തീയതി മെയ് 18 നിശ്ചയിച്ചിരുന്ന തസ്തികകളിലേക്ക് മെയ് 25 വരെ അപേക്ഷിക്കാമെന്ന് പിഎസ്‍സി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.05.2022 വരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് പി എസ് സി അറിയിച്ചു

kerala public service commission application date extended
Author
Trivandrum, First Published May 20, 2022, 4:09 PM IST


തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപന പ്രകാരം 18.05.2022 ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആയി നിശ്ചയിച്ചിട്ടുള്ള എല്ലാ തസ്തികകളുടെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.05.2022 വരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് പി എസ് സി അറിയിച്ചു. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ്.  

പി എസ് സി പുതിയ തസ്തികകളിലേക്ക് വിജ്ഞാപനം
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (kerala public service commission) പുതിയ വിജ്ഞാപനം (notification) പുറപ്പെടുവിച്ചു.  43 തസ്തികയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in  വഴിയാണ് അപേക്ഷ  സമർപ്പിക്കേണ്ടത്.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 ആണ്. 

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)-മെഡിക്കൽ വിദ്യാഭ്യാസം,  അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം-കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി-കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി-കോളേജ് വിദ്യാഭ്യാസം, ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, പേഴ്‌സണൽ ഓഫീസർ കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്, ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം, സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)വനിതാ ശിശുവികസന വകുപ്പ്,  ജനറൽ മാനേജർ കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,  ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)-ഹാർബർ എൻജിനിയറിങ്,  ഇലക്ട്രീഷ്യൻ കായിക യുവജനകാര്യവകുപ്പ്, ക്ലാർക്ക് കം ടൈപ്പിസ്റ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, കുക്ക് ഗ്രേഡ് II കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്,  ക്വാളിറ്റി കൺട്രോൾ ഓഫീസർ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ബോയ്‌ലർ അറ്റൻഡന്റ് -ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II(ഇലക്ട്രിക്കൽ) കേരളസംസ്ഥാന ഭവന നിർമാണബോർഡ്, ഓഫീസ് അസിസ്റ്റന്റ്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള കരകൗശലവികസന കോർപ്പറേഷൻ, ബോട്ട് ഡ്രൈവർ-കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഫിനാൻസ് മാനേജർ-കെൽപ്പാം.

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) - ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് III/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II-മൃഗസംരക്ഷണം ഡ്രൈവർ ഗ്രേഡ് II (വിമുക്തഭടന്മാർ മാത്രം)-എൻ.സി.സി./സൈനികക്ഷേമവകുപ്പ്, ആയ-വിവിധം.
 
 

Follow Us:
Download App:
  • android
  • ios