സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരത്തിന് മേയ് 31 വരെ അപേക്ഷ; വിശദ വിവരങ്ങൾ വെബ്സൈറ്റിൽ

Published : May 04, 2021, 08:43 AM IST
സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരത്തിന് മേയ് 31 വരെ അപേക്ഷ; വിശദ വിവരങ്ങൾ വെബ്സൈറ്റിൽ

Synopsis

സംസ്ഥാനത്ത് നിലനിൽക്കുന്ന കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ്അപേക്ഷ സമയം മേയ് 31 വരെ നീട്ടിയത്.

തിരുവനന്തപുരം: ഈ വർഷത്തെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരത്തിന് മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാദമിയുടെ നേതൃത്വത്തിലാണ് മാതൃക പുരസ്‌കാരം. സംസ്ഥാനത്ത് നിലനിൽക്കുന്ന കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ്അപേക്ഷ സമയം മേയ് 31 വരെ നീട്ടിയത്.

വിജ്ഞാപനത്തിന്റെ പൂർണ രൂപവും നോമിനേഷൻ തയ്യാറാക്കാനുള്ള മാതൃകയും www.siemat.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച നോമിനേഷനുകൾ ഡയറക്ടർ, സീമാറ്റ്- കേരള, എം.ജി.റോഡ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം- 695036 എന്ന വിലാസത്തിൽ മേയ് 31 വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ലഭിക്കത്തക്ക വിധം തപാൽ/ കൊറിയർ വഴി അയയ്ക്കണം.

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ