കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി, ബികോം; ത്രിവത്സര ഡിപ്ലോമ കോഴ്സ്; വിവിധ കോഴ്സുകളെക്കുറിച്ചറിയാം

Published : Jul 02, 2022, 01:22 PM IST
കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി, ബികോം; ത്രിവത്സര ഡിപ്ലോമ കോഴ്സ്; വിവിധ കോഴ്സുകളെക്കുറിച്ചറിയാം

Synopsis

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി നടത്തുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആൻഡ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ:  കേരള സർക്കാർ സ്ഥാപനമായ (IHRD) ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (College of applied science) ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർക്ക് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ചെയ്ത ശേഷം ഐ എച്ച് ആർ ഡി യുടെ അഡ്മിഷൻ പോർട്ടലായ http://ihrd.kerala.gov.in വഴി അപേക്ഷ ഓൺലൈനായോ ഓഫ്ലൈനായോ സമർപ്പിക്കാം. അവസാന തീയതി ജൂലൈ 15. ഫോൺ: 0460 2206050, 8547005048.

ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി നടത്തുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആൻഡ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷാഫോറം www.iihtkannur.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഓഫീസിൽ നിന്നും ലഭിക്കും. വിശദ വിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂർ, പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ 7 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0497 2835390, 2965390.  

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം