IBPS : ഐബിപിഎസ് റിക്രൂട്ട്മെന്റ്: റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; ശമ്പളം 12 ലക്ഷം; അവസാന തീയതി മെയ് 31

Published : May 23, 2022, 05:01 PM IST
IBPS : ഐബിപിഎസ് റിക്രൂട്ട്മെന്റ്: റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; ശമ്പളം 12 ലക്ഷം; അവസാന തീയതി മെയ് 31

Synopsis

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 

ദില്ലി: റിസർച്ച് അസോസിയേറ്റ് (Research Associate) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ് (IBPS). തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഐബിപിഎസ് ഔദ്യോ​ഗിക വെബ്സൈറ്റായ ibps.in. വഴി അപേക്ഷ സമർപ്പിക്കാം

ഒഴിവ് വിശദാംശങ്ങൾ:
പോസ്റ്റ്: റിസർച്ച് അസോസിയേറ്റ്സ്
ഗ്രേഡ്: ഇ
അടിസ്ഥാന ശമ്പളം: 44, 900/-
മൊത്തം ശമ്പളം: പ്രതിവർഷം ഏകദേശം 12 ലക്ഷം

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഹൗസ്‌കീപ്പിംഗ് കോഴ്‌സില്‍ പരിശീലനം

1000 രൂപയാണ് അപേക്ഷ ഫീസ്. ഉദ്യോ​ഗാർത്ഥികളുടെ പ്രായം 21 വയസ്സിൽ കുറയാനോ 30 വയസ്സിൽ കൂടാനോ പാടില്ല. അപേക്ഷാർത്ഥികൾ കുറഞ്ഞത് 55 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ സൈക്കോളജി/എഡ്യൂക്കേഷൻ/സൈക്കോളജിക്കൽ മെഷർമെന്റ്/സൈക്കോമെട്രിക്‌സ് മാനേജ്‌മെന്റ് (എച്ച്ആർ സ്പെഷ്യലൈസേഷനോടെ) എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അക്കാദമിക് റിസർച്ച്/ടെസ്റ്റ് ഡെവലപ്‌മെന്റിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം. കംപ്യൂട്ടർ പരിചയം നിർബന്ധമാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 
 

PREV
click me!

Recommended Stories

ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്
മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഒമ്പതിന്