സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരത്തിന് മാർച്ച് 15 വരെ അപേക്ഷിക്കാം

By Web TeamFirst Published Feb 19, 2021, 10:03 AM IST
Highlights

പൊതു വിദ്യാലയങ്ങൾ കോവിഡ്കാല പ്രതിസന്ധികളെ മറികടക്കാൻ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾക്കും വേർതിരിച്ചെടുത്ത നൂതന മാതൃകകൾക്കും പ്രത്യേക പരിഗണന നൽകും.

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങിന്റെ ഭാഗമായി സ്‌കൂൾ ലീഡർഷിപ്പ് അക്കാദമി-കേരള 2020-21 അക്കാദമിക വർഷത്തെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. എൽ.പി/യു.പി തലം മുതൽ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകൾ അക്കാദമിക-ഭരണ മേഖലകളിൽ നടത്തിയ വേറിട്ട പ്രവർത്തനങ്ങളുടെയും കൈവരിച്ച മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരങ്ങൾ നിർണയിക്കുക.

പൊതു വിദ്യാലയങ്ങൾ കോവിഡ്കാല പ്രതിസന്ധികളെ മറികടക്കാൻ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾക്കും വേർതിരിച്ചെടുത്ത നൂതന മാതൃകകൾക്കും പ്രത്യേക പരിഗണന നൽകും. മികച്ച മാതൃകകൾ ഡോക്യുമെന്റ് ചെയ്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷന്റെ (എൻ.ഐ.ഇ.പി.എ) ഭാഗമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ സ്‌കൂൾ ലീഡർഷിപ്പിന്റെ (എൻ.സി.എസ്.എൽ) സഹായത്തോടെ ദേശീയ-അന്തർദേശീയ ശ്രദ്ധയിൽ കൊണ്ടു വരും. 

വിജ്ഞാപനത്തിന്റെ പൂർണരൂപവും അപേക്ഷ തയാറാക്കാനുള്ള മാതൃകയും www.siemat.kerala.gov.in ൽ ലഭിക്കും.  അപേക്ഷ ഡയറക്ടർ, സീമാറ്റ്-കേരള, എം.ജി. റോഡ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം-695036 എന്ന വിലാസത്തിൽ മാർച്ച് 15 വരെ നൽകാം.


 

click me!