ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും. പ്രായപരിധി 40 വയസ്. അവസാന തീയതി മാർച്ച് 5 വൈകിട്ട് 5 വരെ.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും) ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം.

ടീച്ചിംഗ് അസോസിയേറ്റ് തസ്തികയിലേയ്ക്ക് ബിഎസ്സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകൾ വിജയിച്ചവർക്കും എം.സി.എ/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യുജിസി നെറ്റ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും. പ്രായപരിധി 40 വയസ്. അവസാന തീയതി മാർച്ച് 5 വൈകിട്ട് 5 വരെ.

വീഡിയോ ഗ്രാഫർ/എഡിറ്റർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവന്നവർക്ക് ഡിജിറ്റൽ ഫിലിം മേക്കിംഗിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 36 വയസ്. ഈ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 4 വൈകിട്ട് 5 വരെ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം nishhr@nish.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://nish.ac.in/others/career സന്ദർശിക്കുക.