എൻ.എസ്.എസ് ഓഫീസർ ഡെപ്യൂട്ടേഷൻ; അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Published : Apr 20, 2021, 08:53 AM IST
എൻ.എസ്.എസ് ഓഫീസർ ഡെപ്യൂട്ടേഷൻ; അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Synopsis

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30. വിശദവിവരങ്ങൾ  http://collegiateedu.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെയും, കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളുടെ ചുമതലയിൽ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യൂണിവേഴ്‌സിറ്റികളിലെയോ, യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെയോ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30. അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പലിന്റെ ആമുഖ കത്ത് സഹിതം ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവൻ, ആറാംനില, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ  http://collegiateedu.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ