കേരള സർവകലാശാല ഇന്ന് മുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

Published : Apr 19, 2021, 09:29 AM IST
കേരള സർവകലാശാല ഇന്ന് മുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

Synopsis

കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായിവൈസ് ചാൻസലർ അറിയിച്ചു.

തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ബഹുമാനപ്പെട്ട ചാൻസലർ മുഴുവൻസർവകലാശാലകളോടും നിർദ്ദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയനും വിദ്യാർത്ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായിവൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.

PREV
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു